മഞ്ഞപ്പട നല്‍കിയ പണി ഏറ്റത് ബ്ലാസ്റ്റേഴ്‌സിന് തന്നെ; കൊച്ചി സ്റ്റേഡിയത്തില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

Gambinos Ad
ript>

ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം ആരാധകക്കൂട്ടങ്ങള്‍ തമ്മിലുള്ള പോരാട്ടമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. ആരാണ് കേമന്മാര്‍ എന്നതിലായിരുന്നു കളിക്കു മുമ്പും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച. ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു മത്സരം ഷെഡ്യൂള്‍ ചെയ്ത സമയം മുതല്‍ ഇരു ടീമിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു.

Gambinos Ad

കളി കൈവിട്ടു പോകാതരിക്കാന്‍ മത്സരം കാണാന്‍ കൊച്ചിയിലെത്തിയ ബ്ലൂസിന്റെ ആരാധകര്‍ക്ക് പൊലീസിന്റെയും ഐഎസ്എല്‍ സുരക്ഷാ ചുമതലയുള്ള തണ്ടര്‍ ബോള്‍ട്ടിന്റെയും സുരക്ഷയും കൊച്ചിയില്‍ ഒരുക്കിയിരുന്നു. സ്‌റ്റേഡിയത്തിന്റെ പ്രത്യേക സോണില്‍ കയര്‍ കെട്ടിയാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ സംഘാടകര്‍ ഇരിപ്പിടം ഒരുക്കിയത്. എങ്കിലും ആംഗ്യം കൊണ്ട് ഇരു ആരാധകരും ഉരസിയപ്പോള്‍ പോലീസ് ഇടപെട്ടു.

എന്നാല്‍, ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ട്രെന്‍ഡിങ്ങ് വാക്കായ ഓഎംകെവി പരിഷ്‌കരിച്ച് ഒബികെവിയാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ ചൊടിപ്പിച്ചു. ഓട് ബെംഗളൂരെ കണ്ടം വഴി എന്ന ബാനര്‍ പക്ഷെ മത്സരം കഴിഞ്ഞപ്പോള്‍ ഓട് ബ്ലാസ്‌റ്റേഴ്‌സേ കണ്ടം വഴി എന്നാണ് ബെംഗളൂരു ആരാധകര്‍ പറയുന്നത്.