കൊച്ചിയിൽ മദമിളകി കൊമ്പൻ, ഗോവയെ കുത്തിമറിച്ച് വമ്പൻ തിരിച്ചുവരവ്

ഇതൊക്കെയാണ് കളിയെന്ന് ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം കണ്ട ഓരോ ആരാധകനും പറയും. പിന്നിൽ നിന്ന് തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഗോവയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ലീഗിലേക്ക് മനോഹരമായി തിരിച്ചുവരവ് നടത്തിയിക്കുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായി പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മനോഹരമായ തിരിച്ചുവരവ്.

ആദ്യ പകുതി

ഈ പകുതി എത്രയും വേഗം ഒന്ന് തീർന്നിരുനെങ്കിൽ എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ചു പോയ് കാണും. അത്രത്തോളം ദയനീയം ആയിട്ടാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഒന്നിന് പുറകെ ഒന്നായി അലയടിച്ച് വന്ന ഗോവൻ തിരമാലക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ആദി ഉലഞ്ഞു എന്ന് തന്നെ തന്നെ പറയാം. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്പീഡി ഗെയിം തന്നെ ആയിരുന്നു ഗോവയുടെ ടാക്റ്റിക്സ്.

അതിന്റെ പ്രതിഫലം അവർക്ക് കിട്ടിയത് കളിയുടെ എട്ടാം മിനിറ്റിലാണ്. കളിയിലെ ആദ്യ ഫ്രീകിക്ക് മുതലെടുത്ത് ഗോവ, പന്ത് സ്വീകരിച്ച റൗളിന്റെ ഷോട്ടിന് മറുപടി പറയാൻ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പര്ക്ക് സാധിക്കാതെ വന്നതോടെ ഗോവ ഒരു ഗോളിന് മുന്നിൽ. പിന്നെയും ഗോവക്ക് അനവധി അവസരങ്ങൾ കിട്ടി. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യത്തിന് അതൊന്നും ഗോളയില്ല. അതിനിടയിൽ വീണ്ടും ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മുതലെടുത്ത് യാസിറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് വലയിൽ, ഗോവ 20 ആം മിനിറ്റിൽ തന്നെ രണ്ട് ഗോളിന് മുന്നിൽ. എന്തായാലും കൂടുതൽ ഗോൾ വഴങ്ങാതെ എങ്ങനെയോ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിപ്പിച്ചു

രണ്ടാം പകുതി

ആദ്യ പകുതിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് തന്നെ ആണോ രണ്ടാം പകുതിയിൽ കളിച്ചത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മനോഹര ഫുട്‍ബോൾ കളിക്കുന്ന ടീമിനെയാണ് കാണാൻ സാധിച്ചത്. ഒന്നിന് പുറകെ ഒന്നായി ഗോവയെ പരീക്ഷിച്ച ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തി. അതിന്റെ പ്രതിഫലം കിട്ടിയത് ഫ്രീകിക്കിന്റെ രൂപത്തിലാണ്. 51 ആം മിനിറ്റിൽ ബോക്സിങ് തൊട്ടുപുറത്ത് നിന്ന് കിട്ടിയ ഫ്രീകിക്ക് സക്കായി ഗോൾ ആകിയതോടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ ആദ്യ സൂചന കാണിച്ചു. തുടർന്നും മനോഹരമായി തന്നെ ആക്രമിച്ച ബ്ലാസ്റ്റേഴ്സിന് 80 ആം മിനിറ്റിലാണ് കളി സമനിലയിലാക്കാനുള്ള പ്രതിഫലം കിട്ടുന്നത്.

ബ്ലാസ്റ്റേഴ്‌സ് താരം ഫെഡററിനെ ലക്ഷ്യമാക്കിയുള്ള സക്കായി മനോഹര ക്രോസ് ക്ലിയർ ചെയ്ത് ഗോവൻ താരത്തിന്റെ കൈ പന്തിൽ കൊണ്ടതോടെ പെനാൽറ്റി വരുന്നു. പെനാൽറ്റി എടുത്ത ദിമി യാതൊരു പിഴവും കൂടാതെ പന്ത് വലയിൽ ആകുന്നു. ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി (2 – 2 ). എങ്ങനെയും ജയിക്കണം എന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ വാശി പിന്നെയും ടീമിന് പ്രതിഫലം തന്നു. 84 ആം മിനിറ്റിൽ മുഹമ്മദ് അയ്മൻ ബോക്‌സിന് ഉള്ളിൽ തളികയിൽ എന്ന പോലെ നൽകിയ പാസിങ് കാലുവെച്ച ദിമിക്ക് പിഴച്ചില്ല. മനോഹര ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.

Read more

ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിയിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ലെന്ന പറഞ്ഞ ഫെഡററിന്റെ വക ആയിരുന്നു അടുത്ത ഗോൾ. ദിമിട്രോയോസ് കൊടുത്ത മനോഹര പാസിന് ഒടുവിൽ താരത്തിന്റെ ബോക്സിലേക്കുള്ള ഓട്ടവും മികച്ച ഷോട്ടും പിന്നാലെ ഗോളും . ബ്ലാസ്റ്റേഴ്‌സ് അസാധ്യമായത് സാധിച്ചെടുത്തു. കൊച്ചിയിൽ ഇതൊക്കെ എളുപ്പത്തിൽ പറ്റുമെന്ന് ഉറപ്പിച്ചുകൊണ് കാണികൾ ആനന്ദ നൃത്തം തുടങ്ങിയിരുന്നു.