ലോക ഫുട്ബോളിൽ ലയണൽ മെസി എന്ന ഇതിഹാസം കൈവരിച്ച റെക്കോഡുകളും പുരസ്കാരങ്ങളും മറികടക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവമായി തീർന്നിരിക്കുകയാണ്. ഫുട്ബാളിന്റെ അവസാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും ചിലപ്പോൾ ഫോം ഔട്ട് ആയിരിക്കും അല്ലെങ്കിൽ അധികം മത്സരങ്ങൾ ഒന്നും കളിക്കാറില്ലായിരിക്കും. എന്നാൽ മെസിയുടെ കാര്യം നേരെ തിരിച്ചാണ്.
നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദം. അമേരിക്കൻ ലീഗിലും തകർപ്പൻ പ്രകടനമാണ് മെസി നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത താരമാണ് ലയണൽ മെസി. ഇപ്പോഴിതാ വീണ്ടും പുതിയ ഒരു പുരസ്‌കാരം കൂടെ അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.
എംഎൽഎസ് സോക്കാർ ലീഗിലെ 2024 ഇലെ മികച്ച താരമായി ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്റർ മിയാമിക്ക് വേണ്ടി 21 ഗോളുകളും 17 അസിസ്റ്റുകളും താരം സ്വന്തമാക്കി.
ഫുട്ബോൾ ലയണൽ മെസിക്ക് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അദ്ദേഹം തന്റെ സ്വപ്‌നങ്ങൾ എല്ലാം തന്നെ നേടിയെടുത്തു. ഇനി യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി അർജന്റീനൻ ടീമിനെ ഭാവിയിലേക്ക് സജ്ജമാകുകയാണ് താരം ഇപ്പോൾ ചെയ്യുന്നത്.