"ലയണൽ മെസി ഫുട്ബോളിലെ ദൈവം ആണ്"; മുൻ ബാഴ്സിലോണൻ താരത്തിന്റെ വാക്കുകൾ വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദം. അമേരിക്കൻ ലീഗിലും തകർപ്പൻ പ്രകടനമാണ് മെസി നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത താരമാണ് ലയണൽ മെസി.

മെസി എന്ന ഇതിഹാസത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ബാഴ്സിലോണൻ ഗോൾ കീപ്പർ വിക്റ്റർ വാൽദസ്. മെസി ഫുട്ബോളിലെ ദൈവം ആണെന്നും അദ്ദേഹത്തിന്റെ കീഴിൽ കളിയ്ക്കാൻ സാധിച്ചത് മഹാ ഭാഗ്യമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

വിക്റ്റർ വാൽദസ് പറയുന്നത് ഇങ്ങനെ:

” എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ലയണൽ മെസിയാണ്. മെസിയാണ് എനിക്ക് ബെസ്റ്റ്. ഫുട്ബാളിൽ അദ്ദേഹം ടീമിനായി ചെയ്യ്തതും, അദ്ദേഹത്തിന്റെ സഹതാരമായി ഞാൻ കളിച്ചിട്ടുള്ള സമയങ്ങളും വെച്ച് നോക്കുകയാണെങ്കിൽ മെസി ദൈവമാണ്” വിക്റ്റർ വാൽദസ് പറഞ്ഞു.