ഇത് ഇപ്പോൾ ആരുടെ ഗ്രൗണ്ടിലാ കളി നടന്നത്, ബാഴ്സക്ക് ഇത് വലിയ നാണക്കേട്

യൂറോപ്പ ലീഗിൽ സെമിഫൈനൽ കാണാതെ ബാഴ്‌സലോണ പുറത്ത് ആയതിനു പിന്നാലെ ബാഴ്‌സലോണ സ്റ്റേഡിയത്തിൽ എത്തിയ 30,000 ത്തിൽ അധികം ഫ്രാങ്ക്ഫർട്ട് ആരാധകർ എത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ” ഇത് ആരുടെ ഗ്രൗണ്ടിലാ കളി നടക്കുന്നത്” എന്ന് കാണുന്നവർ ചിന്തിക്കുന്ന രീതിയിലാണ് ഫ്രാങ്ക്ഫർട്ട് ആരാധകർ തടിച്ച് കൂടിയത് എന്ന് പറയാം

ഇരട്ടി വിലക്ക് എതിരാളികക്ക് ടിക്കറ്റ് ബാഴ്സ അംഗങ്ങൾ മറിച്ച് വിറ്റു എന്നാണ് ആരോപണം ഉയരുന്നത്. ഹോം ടീമായിട്ടും സാഹചര്യങ്ങൾ സഹായിച്ചില്ല എന്നും രണ്ടു ടീമുകളുടെ ആരാധകർക്കും തുല്യ പ്രാധാന്യം ഉള്ള ഫൈനൽ കളിക്കുന്ന പ്രതീകം ആയിരുന്നു മത്സരത്തിനു എന്നും ബാഴ്‌സലോണ പരിശീലകൻ സാവി തോൽവിക്ക് ശേഷം പറഞ്ഞിരുന്നു.

തങ്ങളുടെ ആരാധകരെ പ്രതീക്ഷിച്ച തങ്ങൾക്ക് ഒരുപാട് ജർമൻ ആരാധകരെ ആണ് സ്റ്റേഡിയത്തിൽ കാണാൻ ആയത് എന്നു പറഞ്ഞ സാവി ക്ലബിന് ഇതിൽ വീഴ്ച പറ്റിയെന്നും അത് എന്താണ് എന്ന് ക്ലബ് പരിശോധിക്കുന്നത് ആയും വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടിലായിരുനിന്നു എന്നും എന്താണ് സംഭവിച്ചതെന്ന് ധാരണ കിട്ടിയിട്ടുണ്ടെന്നും ലപോർട്ട പറഞ്ഞു.

ഇന്നത്തെ തോൽ‌വിയിൽ ആരാധക പിന്തുണ കുറഞ്ഞതും ഒരു കാരണമായി എന്ന് പറയുന്നുണ്ടായിരുന്നു