ജഴ്‌സി ഊരിയുള്ള ആഘോഷം പാളി; ഗോളില്ലാതെ ഇളിഭ്യനായ ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞ കാര്‍ഡ് സമ്മാനം

ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ യുവന്റസിന്റെ സീസണിലെ ആദ്യ മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി ഇഞ്ചുറി ടൈമില്‍ വല കുലുക്കിയെങ്കിലും വാര്‍, ഗോള്‍ നിഷേധിച്ചു. അതിനകം ഗോള്‍ ഉറപ്പിച്ച ക്രിസ്റ്റ്യാനോ ജഴ്‌സി ഊരി മസില്‍ പെരുപ്പിച്ച് ആഘോഷം നടത്തിയിരുന്നു. വാര്‍ തീരുമാനം വന്നതോടെ നിരാശനായ സിആര്‍ 7ന് മഞ്ഞ കാര്‍ഡും ലഭിച്ചു.

ഉദിനീസിനെതിരായ മത്സരത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്റ്റ്യാനോ സൈഡ് ബെഞ്ചിലിരുന്നത്. രണ്ടാം പകുതിയില്‍ ആല്‍വാരോ മൊറാട്ടയ്ക്ക് പകരക്കാരനായി ക്രിസ്റ്റ്യാനോ കളത്തിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍വീതം അടിച്ച് സമനില പാലിച്ചു. എന്നാല്‍ 94-ാം മിനിറ്റില്‍ ഫെഡറിക്കോ ചിയേസയുടെ ക്രോസില്‍ ഹെഡ്ഡറിലൂടെ റോണോ ഉദിനീസിന്റെ വലയില്‍ പന്തെത്തിച്ചു.Ronaldo was booked for taking off his shirt after scoring a header which was then chalked off

A VAR review showed that Ronaldo's left shoulder was just beyond Udinese's last defender

വിജയ ഗോളില്‍ മതിമറന്ന ക്രിസ്റ്റ്യാനോ ജഴ്‌സി ഊരി സഹതാരങ്ങള്‍ക്കൊപ്പം ട്രേഡ്മാര്‍ക്ക് ആഘോഷവും നടത്തി. പക്ഷേ, വാര്‍ പരിശോധനയില്‍ ക്രിസ്റ്റ്യാനോ ഓഫ് സൈഡാണെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിരാകരിച്ചു. ഞെട്ടലോടെയാണ് ക്രിസ്റ്റ്യാനോ തീരുമാനത്തെ സ്വീകരിച്ചത്. ചമ്മിയ ചിരിയോടെ സഹതാരമായ പൗളോ ഡൈബാലയുടെ പിന്നില്‍ പതുങ്ങി നിന്ന ക്രിസ്റ്റ്യാനോ പതിയെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു. ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നിഷേധിച്ച റഫറിയുടെ തീരുമാനത്തെ ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

Cristiano Ronaldo rips off shirt and celebrates scoring 90th minute winner for Juventus… before it's disallowed by VAR