ജപ്പാൻ കാണികൾ ലോകത്തിന് മാതൃക, അവരെ കണ്ട് പഠിക്കാൻ പറയുന്ന നമ്മുടെ അവസ്ഥയോ; ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കഴിഞ്ഞാൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധഭൂമി പോലെയാണ് നമ്മുടെ കാര്യം

ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിൽ എന്തും വലിച്ചെറിയുന്നവർക്ക് പാഠമായി ജപ്പാൻ പൗരന്മാർ. ദോഹയിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിലെ ഇന്നലെ നടന്ന തങ്ങളുടെ ജർമ്മനിയും ആയിട്ടുള്ള മല്സരശേഷമാണ് ചവറുകളെല്ലാം ക്ഷമയോടെ എടുത്തുമാറ്റിയാണ് ജപ്പാനിൽ നിന്നെത്തിയ ഫുട്‌ബോൾ ആരാധകർ മാതൃകയായത്.

ജയിച്ചത് കൊണ്ട് മാത്രമാണെന്നോ ആരെ എങ്കിലും കാണിക്കാൻ വേണ്ടിയാണെന്നു ഒഴിക്കരുത് അവരുടെ ഈ പ്രവർത്തി. ജയിച്ചാലും തോറ്റാലും തങ്ങളുടെ സംസ്‍കാരത്തിൻറെ ഭാഗമായി ഈ രീതി അവർ ലോകത്തിൽ എവിടെ പോയാലും കാണിക്കും.

ജപ്പാന്റെ ചിത്രമാണ് ഓരോ രാജ്യത്ത് ചെല്ലുമ്പോഴും അവർ കാണിക്കുന്നത്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന ചെറിയ ലീഗിൽ പോലും മത്സരശേഷം അവർ ഗാലറിയും പരിസരവും വൃത്തിയാക്കുന്ന രീതി അവർ പിന്തുടരുന്നു.

നമ്മുടെ നാട്ടിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കഴിഞ്ഞാൽ ആ ഗ്രൗണ്ടും പരിസരവും യുദ്ധക്കളം പോലെയാണ് കിടക്കുന്നത്.അവിടെ മുതൽ നമ്മുടെ ബേസ് ആരംഭിച്ചാൽ നമ്മുടെ പരിസരങ്ങളും ഇത് പോലെ വൃത്തിയായി കിടക്കും.

ലോകത്തിന് മുന്നിൽ ഇന്ത്യൻ സംസ്ക്കാരം ഉയർത്തണമെങ്കിൽ പരിശ്രമം നേരത്തെ തുടങ്ങണം.