സിഫ്‌നിയോസിന്റെ തുടക്കം തോല്‍വിയോടെ;ഗോള്‍ മഴയില്‍ ഗോവയെ മുക്കി് മുംബൈ

മുന്‍ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസിന്റെ ഗോവന്‍ ജേഴ്‌സിയിലുള്ള അരങ്ങേറ്റമായിരുന്നു മുംബൈക്കെതിരെ നടന്നത്. പക്ഷെ ഗോവയ്ക്കു നേണ്ടിയുള്ള ആദ്യ മത്സരം തോല്‍വിയോടെ തുടങ്ങാനായിരുന്നു സിഫ്‌നിയോസിന്റെ വിധി. ഗോവയെ 4-3ന് തോല്‍പ്പിച്ച് മുംബൈക്ക് ഉജ്വല ജയം സ്വന്തമാക്കുകയായിരുന്നു.ഗോള്‍ മഴ കണ്ട മത്സരത്തില്‍ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെരിട്ടോണ്‍ ഫെര്‍ണാഡസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്.

ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തില്‍ ബല്‍വന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. 2 -1 ന് മത്സരത്തില്‍ പിന്നിട്ടു നിന്നതിനു ശേഷമാണു 3 ഗോള്‍ അടിച്ച് മുംബൈ മത്സരത്തില്‍ ജയിച്ചത്