വിദേശ താരത്തിന് പ്രതിഫലം നല്‍കിയില്ല, ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫാ. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സ്ലോവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിച്ചിന്റെ പരാതിയിലാണ് ഫിഫയുടെ ഇടപെടല്‍. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പ്രതിഫലം കിട്ടാനുണ്ടെന്നാണ് പോപ്ലാറ്റ്‌നിച്ചിന്റെ പരാതി.

വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കളിക്കാരെ സൈന്‍ ചെയ്യുന്നതില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനെ ഫിഫ വിലക്കിയത്. പ്രതിഫല കുടിശ്ശിക കൊടുത്തു തീര്‍ത്താല്‍ ഉടന്‍ തന്നെ ക്ലബിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് നീങ്ങും.

ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തില്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നും വൈകാതെ തന്നെ വിലക്ക് നീങ്ങുമെന്നുമാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫായുടെയും കേരള ബ്ലസ്റ്റേഴ്‌സിന്റെയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനോയോ മറ്റുമോ ഇതുവരെ ഉണ്ടായിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന് മാത്രമല്ല മറ്റൊരു ഇന്ത്യന്‍ ക്ലബായ ഈസ്റ്റ് ബംഗാളിനും ആഗോള ഫുട്‌ബോള്‍ സംഘടന ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് വിവരം. ജോണി എ കോസ്റ്റയുടെ പരാതിയിലാണ് ഈസ്റ്റ് ബംഗാളിനെതിരെ ഫിഫ നടപടിക്കൊരുങ്ങുന്നത്.