2021-22 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എല്‍) ആദ്യഘട്ട മത്സരക്രമം പുറത്തു വിട്ടു. നവംബര്‍ 19ന് കേരള ബ്ലാസ്റ്റേഴ്സ്- എടികെ മോഹന്‍ ബഗാന് മുഖാമുഖ ത്തോടെയാവും ഐഎസ്എല്ലിന്റെ കിക്കോഫ്.
നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റി എഫ്സി നവംബര്‍ 22ന് എഫ്സി ഗോവയെ നേരിടും. ഈസ്റ്റ് ബംഗാളിന് ജംഷദ്പുര്‍ എഫ്സി ആദ്യ എതിരാളി. ആരാധകര്‍ കാത്തിരിക്കുന്ന കൊല്‍ക്കത്ത ഡെര്‍ബി നവംബര്‍ 27ന് നടക്കും.

ഐഎസ്എല്‍ സീസണില്‍ ആകെ 115 മത്സരങ്ങളാണുണ്ടാവുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങിളില് ഒന്നാംഘട്ട മത്സരങ്ങള്‍ അരങ്ങേറും. ശനിയാഴ്ചത്തെ രണ്ടു മത്സരങ്ങള്‍ രാത്രി 9.30നാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ 7.30ന് കിക്കോഫ്. ജനുവരി ഒമ്പതിന് ഒന്നാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും. അവശേഷിക്കുന്ന ഷെഡ്യൂള്‍ ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read more








