ഐഎസ്എല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ പ്രഖ്യാപിച്ചു, ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ പ്രഖ്യാപിച്ചു. സീസണ്‍  ജനുവരി 31 ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. ജംഷഡ്പൂര്‍ എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും തമ്മില്‍ ജംഷഡ്പൂര്‍ ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന മത്സരത്തോടെയാകും സീസണ്‍ രണ്ടാം ഘട്ടം ആരംഭിക്കുക. മത്സരങ്ങള്‍ വൈകിട്ട് 7.30  ന് കിക്ക് ഓഫ് ചെയ്യും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലെ ആദ്യ മത്സരം വൈകുന്നേരം 5:00 മണിക്ക് ആരംഭിക്കും.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ ഫെബ്രുവരി മൂന്നിന് നടക്കും. ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ഫെബ്രുവരി പന്ത്രണ്ടിന് പഞ്ചാബ് എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിലുള്ള മത്സരം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 2ന് നടക്കും.

ഏപ്രില്‍ പന്ത്രണ്ടിന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് ഘട്ട മത്സരം. ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് ഘട്ട ഹോം മത്സരം.

നിലവില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ നിന്ന് ഇരുപത്തിയാറു പോയിന്റുമായി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഗോവ ഹൈദരാബാദ് മത്സരവും, ഫെബ്രുവരി രണ്ടിന് നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും തമ്മിലുള്ള മത്സരവും ടേബിള്‍ ടോപ്പേഴ്‌സിനെ തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.