ജീവന്മരണ പോരാട്ടം വിജയിച്ച് ബ്ലാസ്റ്റേഴ്സ്; മുംബൈയെ വീഴ്ത്തി

ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ വിജയം.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദും (19) ആല്‍വാരോ വാസ്‌കസുമാണ് (45+2, 60) ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ഡിയാഗോ മൗരീഷ്യോ (71) യിലൂടെയാണ് മുംബൈയുടെ ആശ്വാസ ഗോള്‍.

നിര്‍ണായക മത്സരത്തില്‍ ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത മത്സരത്തില്‍ ഗോവയ്ക്കെതിരായി സമനിലയെങ്കിലും പിടിച്ചാല്‍ സെമി ഫൈനലിലെത്താം.