ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ കണ്ട ആവേശ മത്സരത്തിനൊടുവില്‍ ചെന്നൈയ്ന് എഫ്.സിക്ക് വിജയം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെന്നൈ കീഴടക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയുടെ വിജയം.