ഫിഫ ലോക കപ്പില്‍ ഏഷ്യയില്‍ നിന്നും ആദ്യ ടിക്കറ്റ് ഇറാന് ; അവസാന മത്സരം കളിച്ചു ജയിച്ചത് ഇറാക്കിന് എതിരെ

ആതിഥേയരായ ഖത്തറിന് സ്വാഭാവികമായി കിട്ടുന്ന സ്ഥാനം ഒഴിഞ്ഞാല്‍ ഏഷ്യയില്‍ നിന്നും ലോകകപ്പ് ഫുട്‌ബോളിലേക്ക് ആദ്യം ടിക്കറ്റ് എടുത്ത് ഇറാന്‍. ഇറാക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇറാന്‍ യോഗ്യത നേടിയത്.

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടില്‍ ഏഴില്‍ ആറും മത്സരവും ജയിച്ചാണ് ഇറാന്‍ യോഗ്യത ഉറപ്പാക്കിയത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് ഇറാന്‍ യോഗ്യത നേടുന്നത്. ലോകകപ്പില്‍ ഇതിന് മുമ്പ് അഞ്ച് തവണയാണ് ഇറാനികള്‍ പന്ത് തട്ടിയത്. ഗ്രൂപ്പ് എയില്‍ 19 പോയിന്റാണ് ഇറാനുള്ളത്. 17 പോയിന്റുള്ള ദക്ഷിണ കൊറിയ പിന്നിലുണ്ട്.

Read more

മൂന്നാമതുള്ള യുഎഇ ബഹുദൂരം പിന്നിലായതിനാല്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ഇറാന്‍ യോഗ്യത ഉറപ്പിക്കുകയായിരുന്നു. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 14 ആയി.