ഇന്ത്യ, അർജന്റീന- ബ്രസീൽ ടീമുകളെ ഭാവിയിൽ തോൽപ്പിക്കും, അടുത്ത ലോക കപ്പിൽ നമ്മളും ഉണ്ടാകും ; പ്രതീക്ഷയിൽ ഫുട്ബോൾ ഫെഡറേഷൻ

ലോകകപ്പിന്റെ ഭാഗമാകാൻ കഴിയുന്ന ശക്തമായ ദേശീയ ടീമിനെ സൃഷ്ടിക്കുന്നതിനുള്ള റോഡ് മാപ്പിൽ എഐഎഫ്എഫ് പ്രവർത്തിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ ഞായറാഴ്ച പറഞ്ഞു.

2026 ലോകകപ്പിനുള്ള ടീമുകളുടെ എണ്ണം ഫിഫ നിലവിലെ 32ൽ നിന്ന് 48 ആയി വർധിപ്പിച്ചതോടെ, ഭാവിയിലെ എഡിഷനുകളിൽ ഇന്ത്യയുടെ താരങ്ങൾ തീർച്ചയായും ഉയർന്ന തലത്തിൽ എത്തുമെന്ന് ചൗബേ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിലവിലെ ഫിഫ റാങ്കിംഗ് 106 ആണ്. മുന് കാലങ്ങളിൽ മൂന്നോ നാലോ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ദേശീയ ടീം കെട്ടിപ്പടുത്തിരുന്നതെന്ന് രാജ്യത്തെ പ്രതിനിധീകരിച്ച മുൻ ഫുട്ബോൾ താരം ചൗബേ പറഞ്ഞു.

“രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 26 ഫുട്ബോൾ അസോസിയേഷനുകൾ ഉണ്ട്, എന്നാൽ അവരുടെ കൂട്ടായ സംഭാവനകൾ ശരിയായി വിനിയോഗിച്ചിട്ടില്ല,” മുൻ ഗോൾകീപ്പർ പറഞ്ഞു.

Read more

എഐഎഫ്‌എഫിന്റെ നിലവിലെ ടീം ദേശീയ ടീമിനെ സൃഷ്ടിക്കുന്നതിനും ലോകകപ്പിൽ പങ്കെടുക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഒരു ഫുട്ബോൾ അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാന അസോസിയേഷനുകളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു.