ക്ലാസ്സിൽ കുട്ടികൾ ഭൂലോക അലമ്പ്, ഒടുവിൽ മെസിയെ ഇറക്കി ടീച്ചറുടെ പൂഴിക്കടകൻ; വീഡിയോ കാണാം

ഒരു അർജന്റീനിയൻ അധ്യാപിക ഉച്ചവെച്ചിരുന്ന ക്ലാസ്സിനെ നിശബ്ദമാക്കാൻ ഒരു അടവ് പ്രയോഗിച്ചു. പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും ഉൾപ്പെട്ട ഒരു രസകരമായ ഉദാഹരണത്തിലൂടെയാണ് അദ്ധ്യാപിക വേറെ ലെവൽ നമ്പർ ഇറക്കിയത്.

ഫിഫ ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്റീനയും എംബാപ്പയുടെ ഫ്രാൻസും ഏറ്റുമുട്ടിയിരുന്നു. അധിക സമയത്തിന് ശേഷം 3-3ന് കളി അവസാനിച്ചു, മെസി ഇരട്ട ഗോളുകളും എംബാപ്പെ ഹാട്രിക്കും നേടി. പെനാൽറ്റി ഷൂട്ടൗട്ടിലെ ഭാഗ്യം ഒപ്പം നിന്നതോടെ അര്ജന്റീന ലോക ചാമ്പ്യന്മാരായി.

തന്റെ ക്ലാസ് മുറി ശാന്തമാക്കാൻ രണ്ട് സൂപ്പർ താരങ്ങളുടെ സഹായം അധ്യാപിക ഇപ്പോൾ സ്വീകരിച്ചു. അവർ തന്റെ വിദ്യാർത്ഥികളോട് ഒരു ലളിതമായ കാര്യം പറഞ്ഞു, അത്:

“സംസാരിച്ചുകൊണ്ടേയിരിക്കുന്ന കുട്ടികൾക്ക് മെസിയെക്കാൾ എംബാപ്പെയാണ് ഇഷ്ടം.

ക്ലാസ്റൂമിൽ പിന്നെ ആരും മിണ്ടിയില്ല. സ്വന്തം രാജ്യത്ത് മെസിയുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, തന്റെ തന്ത്രം വിജയികുമെന്ന് ആ അധ്യാപികക്ക് അറിയാമായിരുന്നു.