മരണമില്ലാത്ത ബോംബര്‍, കളിച്ച മാച്ചുകളേക്കാള്‍ കൂടുതല്‍ ഗോള്‍ നേടിയ അപൂര്‍വ്വ താരം

1970 മെക്‌സിക്കോ ലോക കപ്പില്‍ ബ്രസീല്‍ മൂന്നാം തവണയും യൂള്‍ റിമേ കപ്പില്‍ മുത്തമിട്ട് കറുത്ത മുത്ത് പെലെയ്ക്ക് യാത്രയയപ്പ് നല്‍കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആ ഒരൊറ്റ നിമിഷത്തില്‍ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു. തെല്ലൊന്ന് മാറി നിന്ന് നോക്കുമ്പോള്‍ അവിടെ ഒരു കണ്ണുനീര്‍ കാണാം .മൂന്നാം സ്ഥാനത്തെത്തിയ ജര്‍മ്മന്‍ നിരയില്‍ നിന്നും 10 ഗോളുകളുമായി നിറഞ്ഞാടിയ ബോംബര്‍ മുളളര്‍ എന്ന ജെര്‍ഡ് മുള്ളര്‍ പക്ഷെ 4 വര്‍ഷത്തിനു ശേഷം എല്ലാ നിരാശകളും കഴുകിക്കളഞ്ഞ് ആദ്യ ഫിഫ ലോക കപ്പില്‍ വിജയ ഗോളുമായി ലോകത്തിന്റെ നെറുകയില്‍ നിന്നപ്പോള്‍ അവിടെയും ഒരു കണ്ണുനീര്‍ കണ്ടു. ഇനിയും കഴുകിക്കളയാന്‍ പറ്റാത്ത യോഹാന്‍ ക്രൈഫിന്റെ കണ്ണുനീര്‍ ഇപ്പഴും അതേ പോലെ നിലനില്‍ക്കുന്നു .

വിജയ ലോകകപ്പില്‍ 4 ഗോളുകള്‍ കൂടി നേടി 14 ഗോളുകളുടെ ലോകകപ്പ് റെക്കോര്‍ഡ് തീര്‍ത്ത മുള്ളറുടെ റെക്കോഡ് മറികടക്കപ്പെടാന്‍ 2002 ലോകകപ്പ് വരെ വേണ്ടി വന്നു. തൊട്ടു മുന്‍പ് നടന്ന 1972 യൂറോ കപ്പിലും വിജയിയായ മുള്ളര്‍ ജര്‍മ്മന്‍ നിരയിലെ അനശ്വരന്‍ തന്നെയാണ് .യൂറോയില്‍ സെമിയില്‍ ബല്‍ജിയത്തിനെതിരെയും ഫൈനലില്‍ റഷ്യക്കെതിരെയും ഇരട്ട ഗോളുകള്‍ നേടിയ മുള്ളര്‍ ഒരു ബിഗ് മാച്ച് പ്ലെയര്‍ തന്നെയായിരുന്നു.

Germany great and 1974 World Cup winner Gerd Muller dies aged 75 - Sports News

ഇന്റര്‍നാഷണല്‍ ഗോള്‍ സ്‌കോറര്‍മാരുടെ കാര്യത്തില്‍ 21 -ാം സ്ഥാനം മാത്രമാണ് മുള്ളര്‍ക്ക്. എന്നാല്‍ അവിടെ മറ്റു ലോകോത്തര സ്‌ട്രൈക്കര്‍മാരില്‍ നിന്നും മുള്ളറെ ഉയരത്തില്‍ നിര്‍ത്തുന്നതും വ്യത്യസ്തനാക്കുന്നതും അനിതരസാധാരണമായ സ്‌കോറിംഗ് മികവാണ് .ജര്‍മ്മനിക്കു വേണ്ടി കളിച്ച 62 മാച്ചുകളില്‍ മുള്ളര്‍ നേടിയത് 68 ഗോളുകളായിരുന്നു .

കളിച്ച മത്സരങ്ങളേക്കാള്‍ കൂടുതല്‍ ഗോള്‍ നേടിയ 2 പേരില്‍ ഒരാള്‍. 1974 ലോക കപ്പ് ഫൈനലിനു ശേഷം ജര്‍മ്മന്‍ ഫെഡറേഷനുമായുള്ള ഭിന്നത കാരണം 28 -ാം വയസില്‍ ജര്‍മ്മനിക്ക് വേണ്ടി അവസരമത്സരം കളിച്ച് മടങ്ങിയില്ലായിരുന്നെങ്കില്‍ മുളളര്‍ എത്ര ഗോളുകള്‍ നേടുമായിരുന്നു ??

Gerd Muller: 5 Great Goals for Germany! - YouTube

1964 മുതല്‍ 79 വരെയുള്ള 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിന്റെ കുന്തമുനയായ മുള്ളര്‍ 607 കളികളില്‍ നിന്നും അടിച്ചു കൂട്ടിയ 566 ഗോളുകള്‍ അയാളുടെ വിസ്‌ഫോടനശേഷി പറയും .1972 ല്‍ മാത്രം 85 ഗോളുകളാണ് മുള്ളര്‍ നേടിയത് . അതും 60 കളികളില്‍ 1.41 ശരാശരിയില്‍. 2012 ല്‍ 91 ഗോളുകളുമായി മെസ്സി റെക്കോഡ് പുതുക്കുയെങ്കിലും 69 മാച്ചുകള്‍ കളിച്ച മെസിയുടെ ശരാശരി മുള്ളറിനു താഴെ 1.31 ആയിരുന്നു. 11. 1964 ല്‍ മുള്ളര്‍ വരുമ്പോള്‍ രണ്ടാം ഡിവിഷനിലായിരുന്ന മ്യൂണിക് 1968-69, 1971-72, 1972-73, ,1973-74 വര്‍ഷങ്ങളിലായി 4 ബുണ്ടസ് ലീഗ് കിരീടങ്ങളാണ് നേടിയത്. ഒപ്പം 365 goals in 427 മാച്ചില്‍ 365 ഗോളുകളുടെ സര്‍വകല ബുണ്ടസ് ലീഗ് റെക്കോഡും .

Gerd Müller, supreme striker at Bayern Munich who was also a record-breaking goal-scorer for West Germany – obituary

ശരീരപ്രകൃതി കൊണ്ട് കുറിയ മനുഷ്യനും അത്യാവശ്യം തടിച്ചവനും ആയിരുന്നുവെങ്കിലും പന്തുമായി എതിരാളികളെ അത്ഭുതകമായ ബാലന്‍സിലൂടെ വെട്ടിമാറ്റി ഗോളടിച്ചു കൂട്ടിയ മുള്ളറുടെ പേര് അക്കാലത്തെ ഏതാണ്ടെല്ലാ സ്‌കോര്‍ബോര്‍ഡിലും കാണാമായിരുന്നു .

1981 വരെ അമേരിക്കയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കുന്ന സമയത്തും മുളളര്‍ തന്റെ ഗോള്‍വേട്ട തുടര്‍ന്നു കൊണ്ടേയിരുന്നു .മദ്യത്തിന് അടിമയായെങ്കിലും അതില്‍ നിന്നും വിമുക്കി നേടി ദീര്‍ഘകാലം കോച്ചിംഗ് മേഖലയില്‍ സജീവമാകാനും മുള്ളറിന് പറ്റി. 459 ലീഗ് മാച്ചുകളില്‍ 401 ഗോളുകള്‍,യൂറോപ്യന്‍ കപ്പിലെ 35 ഗോളുകള്‍, ലോകകപ്പുകളിലെ 14 ഗോളുകള്‍ .

Germany and Bayern Munich legend Gerd Muller dies aged 75 | The Independent

തന്റെ സമകാലികരായ പെലെക്കും മറഡോണക്കും ക്രൈഫിനും ബെക്കന്‍ ബോവര്‍ക്കുമൊപ്പം പാടിപ്പുകഴ്ത്തപ്പെടുന്നില്ലെങ്കിലും ലോക ഫുട്‌ബോളിലെ എണ്ണം പറഞ്ഞ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഇന്നും എന്നും ബോംബര്‍ മുള്ളര്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ മനസിലുണ്ടാകും മരിക്കാത്ത ഓര്‍മ്മകളുമായി.

Legendary Name of Football World Gerd Müller Dies

ക്ലിന്‍സ്മാന്‍, വോളര്‍, ക്ലോസെ, തോമസ് മുള്ളര്‍… പലരും വരും ഇനിയും .അപ്പോഴും ജെര്‍ഡ് മുള്ളര്‍ നിലനില്‍ക്കും .എല്ലാവരുടെയും മുകളില്‍ തന്നെ..

‘He’s the most important player in the history of FC Bayern’

ബെക്കന്‍ ബോവറുടെ വാക്കുകള്‍ തന്നെയാണ് മുള്ളര്‍ക്കുള്ള ആദരാഞ്ജലികള്‍ .