മെസ്സി പോയാല്‍ പോട്ടെ... ബാഴ്‌സിലോണ പകരം കൊണ്ടുവന്നത് കിടിലന്‍ യുവതാരത്തെ ; ഗോള്‍ സ്‌കോറിംഗില്‍ റെക്കോഡ്...!!

ഇതിഹാസതാരം ലിയോണേല്‍മെസ്സി പോയാല്‍ പോകട്ടെ പകരം പ്രീമിയര്‍ലീഗില്‍ നിന്നും വിളിച്ചുകൊണ്ടുവന്ന യുവതാരം തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. ബാഴ്‌സിലോണ പുതിയതായി ആഴ്്‌സണലില്‍ നിന്നും കൊണ്ടുവന്ന പിയറി എംറിക് ഔബമയാംഗ് ഗോള്‍ സ്‌കോറിംഗ് റെക്കോഡ് ഇട്ടിരിക്കുകയാണ്. വലന്‍സിയയ്ക്ക് എതിരേ കഴിഞ്ഞ മത്സരത്തില്‍ താരം ഹാട്രിക് നേടിയതോടെ കളിച്ച ലീഗിലെല്ലാം ഹാട്രിക് കുറിച്ച താരമായി യൂറോപ്പിലെ ഫുട്‌ബോളില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഔബമയാംഗ്.

ലോകത്തെ തന്നെ ഏറ്റവും കടുപ്പമേറിയ ഫുട്‌ബോള്‍ ലീഗുകളായ യുറോപ്പിലെ ഇംഗ്‌ളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ ലീഗുകളിലെല്ലാം 21 ാം നൂറ്റാണ്ടില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന പദവിയാണ് ഔബമയാംഗിനെ തേടി വന്നിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു വലന്‍സിയയ്ക്ക് എതിരേ ഔബമയാംഗ് ഹാട്രിക് കുറിച്ചത്. മത്സരം ബാഴ്‌സ 4-1 ന്ജയിക്കുകയും ചെയ്തു. ഔബമയാംഗ് കരിയറിലെ ആദ്യ ഹാട്രിക് കുറിച്ചത് ഫ്രഞ്ച്് ലീഗ് വണ്ണില്‍ സെന്റ് എറ്റിനിയ്ക്ക് വേണ്ടിയായിരുന്നു. 2012 ല്‍ നടന്ന മത്സരത്തില്‍ ലോറിയന്റിന് എതിരേയായിരുന്നു.

Read more

ഒരു വര്‍ഷത്തിന് ശേഷം ജര്‍മ്മനിയിലെ ഫുട്‌ബോള്‍ ലീഗായ ബുണ്ടാസ് ലീഗിലേക്ക് കൂടുമാറിയ താരം ബോറൂഷ്യയ്ക്ക് വേണ്ടിയും സമാന പ്രകടനം നടത്തി. ഓഗ്‌സ്ബര്‍ഗിനെതിരേ ബോറൂഷ്യയ്ക്ക് വേണ്ി അരങ്ങേറിയ മത്സരത്തില്‍ തന്നെ ഔബമയാംഗ് ഹാട്രിക് കുറിച്ചു. ആദ്യത്തെ ഗോള്‍ ആദ്യത്തെ ഷോട്ടില്‍ തന്നെയായിരുന്നു ഇവിടെ നേടിയത്. ഇതിന് ശേഷം 2018 ല്‍ 56 ദശലക്ഷം പൗണ്ടിന് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിലേക്ക് ചേക്കേറിയ താരം മൂന്ന് വര്‍ഷത്തിന് ശേഷം അവിടെയും ഹാട്രിക് കുറിച്ചു. അതേസമയം വലന്‍സിയയ്ക്ക് എതിരേ ഇത് രണ്ടാം തവണയാണ് ഔബമയാംഗ് ഹാട്രിക് നേടുന്നത്. 2019 ല്‍ യൂറോപ്പാ ലീഗിലും വലന്‍സിയയ്ക്ക് എതിരേ താരം ഹാട്രിക് നേടിയിരുന്നു.