ജയിച്ചാൽ രണ്ടുണ്ട് സന്തോഷം, മലയാളി വ്യവസായിയുടെ സമ്മാനം ഒരു കോടി

ന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് വലിയ സമ്മാനം. കപ്പടിച്ചാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചു. ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിയാൽ ഇരട്ടി സന്തോഷമാണ് ടീമിനെ കാത്തിരിക്കുന്നത് എന്ന് വ്യക്‌തം.

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ കേരളത്തിന്റെ ജയത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. പ്രതിരോധത്തിലെ പാളിച്ചകൾ അവസാനിച്ചാൽ ടീമിന് വലിയ ജയം നേടാനാകുമെന്ന് ആരാധകർ വിശ്വസിക്കുന്നു. മിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു.

കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി ഒട്ടേറെ സംരംഭങ്ങളുടെ ഉടമയായ ഡോ.ഷംഷീർ വയലിൽ ഇതാദ്യമായിട്ടല്ല കായികരംഗത്ത് നേട്ടങ്ങൾ കൊയ്യുന്നവർക്ക് സമ്മാനം കൊടുക്കുന്നത്. ഹോക്കി ഒളിമ്പിക് മെഡൽ നേട്ടത്തിന് ശേഷം ശ്രീജിഷിന് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

എന്തായാലും കടുപ്പമേറിയ മത്സരമാണ് ഇന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.