' ഇതാണ് കളി, ഇതാണ് ഫുട്‌ബോള്‍' ;ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി ഹ്യൂം

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇയാന്‍ ഹ്യൂം പ്രിയപ്പെട്ട ഹ്യൂമേട്ടനാണ്. ഇന്നലെ പൂനെയ്‌ക്കെതിരായ മത്സരത്തിനിടയില്‍ പൂനെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് ഹ്യൂം കളം വിടുമ്പോള്‍  ആരാധകരുടെ മുഴുവന്‍ ഉള്ളൊന്നു പിടഞ്ഞു.  ഹ്യൂമിന്റെ അസാന്നിധ്യത്തിലും ബ്ലാസ്‌റ്റേഴ്‌സ് മകച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവസാന നിമിഷം ഇഞ്ചുറി ടൈമില്‍ മലയാളി താരം സി കെ വിനീത് നേടിയ തകര്‍പ്പന്‍ ഗോളിലൂടെ കേരളം വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ഹ്യൂം. ട്വിറ്ററിലൂടെയാണ് കളിക്കാരുടെ പോരാട്ടവീര്യത്തേയും കളിമികവിനേയും വാനോളം ഹ്യൂം പുകഴ്ത്തിയിരിക്കുന്നത്.

ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

Read more

ബ്ലാസ്റ്റേഴ്‌സിനായി ജാക്കിചന്ദ് സിങ്ങാണ് (57) ആദ്യ ഗോള്‍ േനടിയത്. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിയുടെ പിഴവില്‍നിന്ന് ലഭിച്ച പെനല്‍റ്റി മുതലെടുത്ത എമിലിയാനോ അല്‍ഫാരോ 78ാം മിനിറ്റില്‍ പുണെയെ ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത്. വിജയത്തോടെ 14 മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു