റൊണാൾഡോ പോയപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി, അങ്ങനെ ഒരു വിഷമം പിന്നെ എനിക്ക് തോന്നിയത് അവൻ പോയപ്പോഴാണ്; വെളിപ്പെടുത്തി ലൂക്ക മോഡ്രിച്ച്

കരീം ബെൻസെമയുടെ റയൽ മാഡ്രിഡ് വിടവാങ്ങൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റയലിന്റെ മുൻ താരം ലൂക്ക മോഡ്രിച്ച്. ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സൗദി പ്രോ ലീഗ് ടീമായ അൽ-ഇത്തിഹാദിൽ ചേർന്ന താരവും റയലുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുക ആയിരുന്നു. 2009 ലായിരുന്നു താരം റയലിൽ എത്തിയത്.

അതിനാൽ, 2012 മുതൽ ബെൻസെമയ്‌ക്കൊപ്പം സഹതാരമായിരുന്ന മോഡ്രിച്ച് ഉൾപ്പെടെയുള്ള പലർക്കും അദ്ദേഹത്തിന്റെ വിടവാങ്ങൽ വൈകാരികമായ ഒരു കാര്യമായിരുന്നു. ബെൻസീമയുടെ വിടവാങ്ങലിനെ കുറിച്ച് സംസാരിച്ച മോഡ്രിച്ച്, റൊണാൾഡോ, സെർജിയോ റാമോസ്, മാഴ്‌സെലോ എന്നിവരെപ്പോലുള്ളവർ പോയപ്പോൾ തനിക്ക് അതേ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പറഞ്ഞു. താരം പറഞ്ഞത് ഇങ്ങനെ:

“കരീം ബെൻസെമയോ? തീർച്ചയായും ഞാൻ അവനെ മിസ് ചെയ്യുന്നു, ഞങ്ങൾ 11 വർഷമായി ഒരുമിച്ചായിരുന്നു. സെർജിയോ റാമോസ്, മാർസെലോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ എന്റെ സുഹൃത്തുക്കൾ പോയപ്പോൾ എനിക്ക് തോന്നിയ അതെ വിഷമം അപ്പോൾ എനിക്ക് തോന്നി.”

ബെൻസെമയ്‌ക്കൊപ്പം 404 തവണ പിച്ച് പങ്കിട്ട മോഡ്രിച്ച് റയലിൽ 27 ഗോളുകൾ നേടി. മറുവശത്ത്, റൊണാൾഡോയ്‌ക്കൊപ്പം സഹതാരങ്ങളായി 222 മത്സരങ്ങൾ കളിച്ച അദ്ദേഹം 16 ഗോളുകളിൽ സംയുക്ത പങ്കാളിയായി.