"ബാറ്റ്സ്മാൻ റെഡി ആകുന്നതിന് മുമ്പ് എങ്ങനെ വിക്കറ്റ് തെറിപ്പിക്കാമെന്ന് ഞാൻ പറഞ്ഞു തരാം" ഛേത്രി കോഹ്‌ലിയെ കണ്ട വീഡിയോ വന്നതിന് പിന്നാലെ ട്രോളുകൾ

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ടീമിനെ സന്ദർശിച്ചു. ഏപ്രിൽ 2 ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെ ബാംഗ്ലൂറിന്റെ സീസണിന് തുടക്കമായിരിക്കും.

ഐ‌എസ്‌എല്ലിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ഛേത്രി, ഗ്രൗണ്ടിൽ വിരാട് കോഹ്‌ലിയുമായും മറ്റ് ആർ‌സി‌ബി കളിക്കാരുമായും രസകരമായ ആശയവിനിമയം നടത്തി. പരിശീലനത്തിനിടെ രണ്ട് ഡൈവിംഗ് ക്യാച്ചുകൾ എടുത്ത് തനിക്ക് ക്രിക്കറ്റിലും പിടിയുണ്ടെന്ന് ഛേത്രി തെളിയിച്ചു.

എന്തായാലും ഇന്ത്യൻ ഫുട്‍ബോളിന്റെ ഇതിഹാസവും ലോക ക്രിക്കറ്റിലെഏറ്റവും മികച്ച താരവുമായ കോഹ്ലിയുമൊത്തുള്ള ആശയവിനിമയം ഉൾപ്പെടുന്ന ബാംഗ്ലൂരിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്തിരുന്നാലും അവിടെയും ചില രസകരമായ കമെന്റുകൾ കണ്ടു.

ബാംഗ്ലൂർ- കേരള ഐ.എസ്.എൽ മത്സരത്തിൽ ഛേത്രി ഉൾപ്പെട്ട ഫ്രീകിക്ക് വിവാദം ഇപ്പോഴും അവസാനിക്കാത്ത സാഹചര്യത്തിലാണ് കമന്റ്. “ബാറ്റ്സ്മാൻ റെഡി ആകുന്നതിന് മുമ്പ് എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്ന് ഞാൻ പറഞ്ഞു തരാം.” ഛേത്രി പറയുന്നതായിട്ട് ട്രോളുകൾ വന്നു. അതോടൊപ്പം ബോൾ ഇല്ലാതെയും സിക്സ് അടിക്കാമെന്ന് കോഹ്‌ലിക്ക് ഉപദേശം നൽകുന്ന ഛേത്രി എന്ന രീതിയിലും കമെന്റുകൾ ഉണ്ട്.