ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡിയായിരുന്നു. എന്നാൽ ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റെ പേരായിരുന്ന് പുരസ്‌കാരം നേടാൻ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. താരത്തിന് പുരസ്‌കാരം കിട്ടാത്തതിലുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു വിനി നടത്തിയിരുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കാത്തതിനാൽ റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും തന്നെ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
ബാലൺ ഡി ഓർ വിഷയത്തിൽ നേരത്തെ തന്നെ റോഡ്രി തന്റെ പ്രതികരണം പറഞ്ഞിരുന്നു. ഒരിക്കൽ കൂടി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. അതായത് ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിക്കാനുള്ള റയൽ മാഡ്രിഡിന്റെ തീരുമാനത്തെ താൻ ബഹുമാനിക്കില്ല എന്നാണ് റോഡ്രി പറയുന്നത്.
റോഡ്രി പറയുന്നത് ഇങ്ങനെ:
“ആ തീരുമാനം ഒരുപക്ഷേ വ്യക്തികൾ എടുത്തതായിരിക്കാം. അതല്ലെങ്കിൽ ക്ലബ്ബ് മൊത്തത്തിൽ എടുത്തതായിരിക്കാം. ഏതായാലും ഞാൻ ആ തീരുമാനത്തെ ബഹുമാനിക്കുന്നില്ല. ഞാൻ എപ്പോഴും പറയുന്ന കാര്യമുണ്ട്, ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കിൽ അങ്ങനെ ചെയ്യില്ല എന്നത്. ഒരു ചടങ്ങിനെ അവർ ബഹുമാനിക്കണം. അതാണ് ആദ്യം വേണ്ടത്” റോഡ്രി പറഞ്ഞു.
അടുത്ത സമര ട്രാൻസ്ഫറിൽ റോഡ്രി റയൽ മാഡ്രിഡിലേക്ക് പോകും എന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ അത് സത്യമല്ല എന്ന വാർത്ത പിന്നീട് വരികയും ചെയ്തു. പരിക്ക് മൂലം വിനിഷ്യസും റോഡ്രിയും വിശ്രമത്തിലാണ്.