അൽ നാസർ ആരാധകരെ ഞാൻ നിങ്ങളോട് മാപ്പ് പറയുന്നു, ശക്തമായി ഞങ്ങൾ തിരിച്ചുവരും; അധിക്ഷേപങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്നലെ രാത്രി അൽ നാസർ അവരുടെ സൗദി പ്രോ ലീഗ് മത്സരത്തിൽ അബ്ബക്കെതിരെ കളത്തിൽ ഇറങ്ങിയിരുന്നു. മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും അനുകൂലമായി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2-2 എന്ന നിലയിൽ കളി സമനിലയിൽ അവസാനിച്ച് ഇരുടീമുകളും ഒരു പോയിന്റ് പങ്കിട്ടു. മത്സരത്തിന് ശേഷം റൊണാൾഡോ കളത്തിലെ ടീമിന്റെ മോശം പ്രകടനത്തിന് ആരാധകരോട് മാപ്പ് പറഞ്ഞു.

തുടർച്ചയായ ആറ് ജയത്തിനു ശേഷം അൽ നസർ എഫ് സി വഴങ്ങിയ സമനിലയായിരുന്നു അത്. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമായിരുന്നു അൽ നസർ എഫ് സി സമനില വഴങ്ങിയത്. ടീമിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ തിരിഞ്ഞു. താരത്തിന്റെ മോശം പ്രകടനത്തിന് ശേഷം ആരാധകർ റൊണാൾഡോയെ അടുത്ത മത്സരത്തിൽ പുറത്തിരുത്തണം എന്നും പറയണം.

“ദൈവത്തിന് സ്തുതി. എന്തായാലും, അൽ നാസർ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു, ഞങ്ങൾ മികച്ച രീതിയിൽ തിരിച്ചുവരുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഒരു സമനില എന്നത് സ്വപ്നത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ല.” റൊണാൾഡോ പറഞ്ഞു. സൗദി പ്രൊ ലീഗ് 2023 – 2024 സീസണിൽ എട്ട് മത്സരങ്ങളിൽ 10 ഗോൾ നേടി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടോപ് സ്‌കോറർ സ്ഥാനത്താണ്. അൽ നസർ എഫ് സിയുടെ തന്നെ സെനഗൽ സൂപ്പർ സ്‌ട്രൈക്കർ സാദിയൊ മാനെ ആറ് ഗോൾ നേടിയിട്ടുണ്ട്. ഏഴ് ഗോളുമായി അൽ എത്തിഹാദ് എഫ് സിയുടെ മൂസ ഡെംബെലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.

സീസണിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ അത് തുടരാനും ടീമിനായി മികച്ച പ്രകടനം നടത്താനും ശ്രമിക്കും .

Latest Stories

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ശുഭാൻഷുവും സംഘവുമായി ആക്സിയം 4 വിക്ഷേപണം ഇന്ന് ഉച്ചക്ക് നടക്കും

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ