ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താനുള്ള ഇസ്രായേല്‍ പദ്ധതിയെ ട്രംപ് വിമര്‍ശിച്ചു. ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം.

ഇസ്രായേല്‍ ഇറാനില്‍ ബോംബിടരുതെന്ന് ട്രംപ് കുറിപ്പില്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താല്‍ അത് വെടിനിറുത്തല്‍ കരാര്‍ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോള്‍ തന്നെ തിരിച്ചുവിളിക്കാനും ട്രംപ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചതില്‍ താന്‍ അസന്തുഷ്ടനാണെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കരാര്‍ അംഗീകരിച്ച് ഉടന്‍തന്നെ അതില്‍ നിന്ന് പിന്‍വാങ്ങിയതില്‍ ഇസ്രയേലിനോടുള്ള അതൃപ്തിയും ട്രംപ് പങ്കുവച്ചു.

Read more

നെതര്‍ലാന്‍ഡ്സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.