'മെസിയും മനുഷ്യനാണ്, തെറ്റുകള്‍ സംഭവിക്കാം, ആദ്യ മത്സരത്തിലത് കണ്ടതാണ്'; പൂട്ടുമെന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍

അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി തങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട്. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെസിക്കും തെറ്റുകള്‍ സംഭവിക്കാം. ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള്‍ കണ്ടതാണ്. എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരുക്കുന്നതെന്നും നോപ്പര്‍ട്ട് പറഞ്ഞു.

മെസ്സിയുടെ ബലഹീനത മുതലെടുക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് നെതര്‍ലന്‍ഡ്‌സപരിശീലകന്‍ വാന്‍ ഗാല്‍ പറഞ്ഞു. ‘മെസ്സി ഏറ്റവും അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്, അയാള്‍ക്ക് ധാരാളം സൃഷ്ടിക്കാനും സ്വയം ഗോളുകള്‍ നേടാനും കഴിയും. പന്ത് നഷ്ടപെടുന്ന സമയത്ത് അവന്‍ അധികം ക്രീയേറ്റീവ് അല്ല. അത് ഞങ്ങള്‍ മുതലെടുക്കും.”

മെസ്സിക്ക് വേണ്ടിയുള്ള തന്ത്രപരമായ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ”നിങ്ങള്‍ വെള്ളിയാഴ്ച കാണും, ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയില്ല” എന്ന് അദ്ദേഹം പറഞ്ഞു.