ഇനി ബെൽജിയം ടീമിൽ അയാൾ ഇല്ല, അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ഇതിഹാസം

2022ലെ ഫിഫ ലോകകപ്പിൽ നിന്ന് ബെൽജിയം പുറത്തായതിന് ശേഷം സ്റ്റാർ ഫോർവേഡ് ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിൽ തങ്ങളുടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ശേഷം അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ടീം പരാജയപ്പെട്ടിരുന്നു.

ലോകകപ്പിൽ ബെൽജിയത്തിന്റെ ക്യാപ്റ്റനായിരുന്ന ഹസാർഡിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെ പോയതും വിരമിക്കലിന് ഒരു കാരണം ആയിട്ടുണ്ട്. തുടർച്ചയായ പരിക്കുകൾ കാരണം അദ്ദേഹത്തിന്റെ ഫോം താഴേക്ക് പോകാൻ കരണമായിട്ട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടാൻ ഹസാർഡും ടീമും ഒരു പോലെ ബുദ്ധിമുട്ടി.”

റയൽ മാഡ്രിഡ് ഫോർവേഡ്, 31, “ഇന്ന് ഒരു പേജ് തിരിയുന്നു” എന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു.

“ഇന്ന് ഒരു പേജ് തിരിയുന്നു… നിങ്ങളുടെ സ്നേഹത്തിന് നന്ദി. നിങ്ങളുടെ സമാനതകളില്ലാത്ത പിന്തുണയ്ക്ക് നന്ദി. 2008 മുതൽ പങ്കിട്ട ഈ സന്തോഷത്തിന് നന്ദി. എന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ”

2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സെമിഫൈനലിലെത്തിയ ബെൽജിയത്തിന്റെ “സുവർണ്ണ തലമുറ”യുടെ പ്രധാന കന്നി ആയിരുന്നു ഹസാർഡ്.

Read more

ബെൽജിയത്തിനായി 126 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ ഈ 31കാരൻ നേടിയിട്ടുണ്ട്.