ഇന്ത്യ ഒന്നും ഒരു കാലത്തും ലോകകപ്പ് കളിക്കില്ല, കാരണം വിശദീകരിച്ച് ഹൈദരാബാദ് പരിശീലകൻ; പറയുന്നത് ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഏറ്റവും മിടുക്കനായ പരിശീലകരിൽ ഒരാളായിട്ടാണ് സ്പാനിഷ് ഹെഡ് കോച്ച് മനോലോ മാർക്വേസ് അറിയപ്പെടുന്നത്. ഹൈദരാബാദ് എഫ്‌സിയെ പരിശീലിപ്പിച്ചതിന് ശേഷം, 2023-24 സീസണിൽ അദ്ദേഹം എഫ്‌സി ഗോവയിൽ ചേർന്ന പരിശീലകൻ മികച്ച രീതിയിലാണ് പരിശീലിപ്പിക്കുന്നത്. ടീമുകളെ ആകർഷകമായ ഫുട്ബോൾ കളിക്കാനും യുവ പ്രതിഭകളെ വളർത്താനുമുള്ള അദ്ദേഹത്തിൻ്റെ കഴിവിന് മാർക്വേസ് പ്രശസ്തനാണ്. ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ ഉൾപ്പടെ താരം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്‌പോർട്‌സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ, ലോകകപ്പ് യോഗ്യത സംബന്ധിച്ച് ഇന്ത്യൻ ഫുട്‌ബോളിലെ വിശാലമായ സംഭാഷണത്തെ മാർക്വേസ് അഭിസംബോധന ചെയ്തു. അടിസ്ഥാനത്തിൽ നിന്ന് തന്നെ വെല്ലുവിളികൾ ആരംഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലോകകപ്പിന് യോഗ്യത നേടുന്ന ഇന്ത്യൻ മോഹങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“നമുക്ക് 100 മണിക്കൂർ സംസാരിക്കാം, പക്ഷേ പ്രശ്നം എപ്പോഴും ഒന്നുതന്നെയാണ്. നമ്മൾ ഈ നിമിഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഈ നിമിഷത്തിൽ നമ്മൾ നിശ്ചലമായി നിൽക്കണം. അടുത്ത പതിപ്പിലേക്ക് ഒമ്പത് സ്ലോട്ടുകളുണ്ടെങ്കിലും ഇന്ത്യ അടുത്ത ലോകകപ്പിന് യോഗ്യത നേടില്ല. ഇതിനെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ” മനോലോ മാർക്വേസ് പറഞ്ഞു.

“ആളുകൾ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷേ അവർക്ക് വികസനത്തേക്കാൾ സംഘടനയെക്കുറിച്ചാണ് ആശങ്ക. വികസനമാണ് കൂടുതൽ പ്രധാനമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, നിങ്ങൾക്ക് കുട്ടികളെ ആവശ്യമുണ്ട്, എന്നാൽ ഓരോ നിമിഷവും കുട്ടികളോട് എന്താണ് വിശദീകരിക്കേണ്ടതെന്ന് അറിയുന്ന പരിശീലകരും നിങ്ങൾക്ക് ആവശ്യമാണ്. ആറ്, ഒമ്പത്, 14 വയസ്സിനിടയിൽ അത് പ്രധാനമാണ്.”

“ലോകകപ്പ്, ഏഷ്യൻ കപ്പ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം, പക്ഷേ പ്രശ്നം ഈ മത്സരങ്ങളല്ല. ഈ ലെവലിൽ എത്താനുള്ള ശരിയായ ഘടന നിങ്ങൾക്ക് ഇപ്പോഴും ഇല്ല എന്നതാണ് പ്രശ്നം. അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാലത്തെ നിരാശാജനകമായ പ്രകടനം ഇന്ത്യയെ റാങ്കിങ്ങിൽ ഏറെ പിന്നോട്ട് വലിചിച്ചിട്ടുണ്ട്