രണ്ടുപേരെയും തൊട്ടടുത്ത് നിന്ന് നിരീക്ഷിച്ചിട്ടുണ്ട്, റൊണാൾഡോയാണോ മെസിയാണോ മികച്ചത് എന്നതിന്റെ ഉത്തരം എനിക്കറിയാം; ഉത്തരവുമായി ഇതിഹാസ റഫറി

മുൻ പ്രീമിയർ ലീഗ് റഫറി മാർക്ക് ക്ലാറ്റൻബർഗ് ഇതിഹാസ ജോഡികളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും താരതമ്യപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. റൊണാൾഡോയും മെസ്സിയും കായിക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായി പരക്കെ കണക്കാക്കപ്പെടുന്നു. പ്രായം 35 പിന്നിട്ടെങ്കിലും ക്ലബ്ബിനും രാജ്യത്തിനുമായി 800-ലധികം ഗോളുകൾ നേടിയ ഇരുവരും ഇപ്പോഴും ഏറ്റവും മികച്ചവരായി തുടരുകയാണ്.

അസാധാരണമായ സ്‌കോറിംഗ് മികവും ജന്മസിഹമായ കഴിവും കൊണ്ട് അനുഗ്രഹീതരായ താരങ്ങൾ ഒന്നിലധികം യുവേഫ ചാമ്പ്യൻസ് ലീഗും ടോപ്പ്-5 ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒന്നിലധികം ടീം ടൈറ്റിലുകളും വ്യക്തിഗത ബഹുമതികളും നേടിയിട്ടുണ്ട്. റൊണാൾഡോയും മെസിയും 2009-നും 2018-നും ഇടയിൽ സ്പെയിനിൽ കളിച്ച കാലത്ത് ഇരുവരുടെയും പോരാട്ടങ്ങൾ ലോകം ഉറ്റുനോക്കിയതാണ്. റൊണാൾഡോ റയൽ മാഡ്രിഡിനും മെസി ബാഴ്സലോണയ്ക്കും വേണ്ടി കളിച്ചു. ഇരുവരുടെയും പോരാട്ടങ്ങൾ പോലെ ലോക ഫുട്‍ബോളിനെ ആകെ പിടിച്ചുകുലുക്കിയ മത്സരങ്ങൾ വേറെ ഇല്ല.

ഒരു അഭിമുഖത്തിൽ , മുൻ റഫറി ക്ലാറ്റൻബർഗ് ഇവരിൽ ആരാണ് മികച്ചത് എന്നത് പറഞ്ഞു. 300 ലധികം മത്സരങ്ങൾ നിയന്ത്രിച്ച പരിചയം ഉള്ള ആളാണ്.

“തീരുമാനിക്കാൻ കഴിയില്ല, കാരണം ഇരുവരും ഇതിഹാസങ്ങളും മികച്ച കളിക്കാരുമാണ്.”

റൊണാൾഡോയും മെസ്സിയും ഇപ്പോൾ യൂറോപ്പിന് പുറത്താണ് കളിക്കുന്നത്. 2022 ഡിസംബറിൽ സൗജന്യ ട്രാൻസ്ഫറിൽ പോർച്ചുഗീസ് താരം സൗദി പ്രോ ലീഗ് ഭീമൻമാരായ അൽ-നാസറിൽ ചേർന്നപ്പോൾ, മെസ്സി കഴിഞ്ഞ വേനൽക്കാലത്ത് MLS ടീമായ ഇൻ്റർ മിയാമിയിലേക്ക് മാറി.