റെഡ് കാർഡ് കൊണ്ടൊരു ഗിന്നസ് റെക്കോഡ്, ചരിത്രത്തിലെ ഏറ്റവും മോശം ഫുട്ബോൾ മത്സരം; പൊലീസ് ഗ്രൗണ്ടിൽ

കാൽപ്പന്ത് കളി പോലെ ലോകം സ്നേഹിക്കുന്ന ഒരു കായിക വിനോദം ഈ ലോകത്തില്ല . ആ പന്തിന് ഒരുപാട് കഥകൾ പറയുവാനുണ്ട് – വിജയങ്ങളുടെ, പരാജയങ്ങളുടെ, വിസ്മയങ്ങളുടെയൊക്കെ മനോഹരമായ കഥകൾ. അങ്ങനെ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കാനുള്ള ലീഗിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ദുരന്ത വാർത്തയാണ്. താരത്തിന് റെഡ് കാർഡ് നൽകിയതിന് റഫറിയെ കാണികളും ഹാരങ്ങളും ചേർന്ന് തള്ളുകയും രക്തസ്രാവം സംഭവിച്ചതിനാൽ റഫറി മരണപ്പെടുകയും ചെയ്തിരിക്കുന്ന വാർത്ത ഫുട്ബോൾ ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയിരുന്നു.

ഫുട്ബോൾ കളിക്കളത്തിൽ റഫറിമാർ താരങ്ങളുടെയോ പരിശീലകരുടെയോ പെരുമാറ്റം അതിരുകടക്കുമ്പോൾ റെഡ് കാർഡ് പുറത്തെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു മത്സരത്തിൽ തന്നെ നാലോ അഞ്ചോ ആറോ കാർഡുകൾ റഫറിമാർ പുറത്തെടുക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ടാകും. എന്നാൽ റെഡ് കാർഡ് കാണിച്ച് റെക്കോർഡിലിടം നേടിയ ഒരു റഫറിയും മത്സരവുമുണ്ട്.

രണ്ട് എതിരാളികൾ തമ്മിലുള്ള ഡെർബി കാണുന്ന ആർക്കും ചുവപ്പ് കാർഡുകൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ അതിശയം ഒന്നും കാണില്ല. വാസ്തവത്തിൽ, ഏത് പകപോക്കലിനും അതൊക്കെ സംഭവിച്ചേക്കാവുന്നതാണ്., എന്നാൽ ഒരു ഗെയിമിൽ 36, അതെ 36, ചുവപ്പ് കാർഡുകൾ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? 2011-ൽ അർജന്റീനയിൽ നടന്ന മത്സരം, റഫറി ഡാമിയൻ റൂബിനോയെ ഇരു ടീമുകളെയും (ക്ലേപോളും അരീനയും) പുറത്താക്കാൻ നിർബന്ധിതനായി.

ആദ്യ ഹാഫിൽ റെഡ് കാർഡ് കാണിച്ച് പുറത്താക്കിയ ഒരു തരാം ഗ്രൗണ്ടിലേക്ക് സാധാരണകാരന്റെ വേഷത്തിൽ വരുകയും എതിരാളിയെ തല്ലുകയും ചെയ്തു, ഇത് വലിയ അടിയിലേക്ക് കലാശിച്ചു. ഒടുവിൽ പോലീസ് ഗ്രൗണ്ടിലേക്ക് ഇറങ്ങി. അവസാനം എല്ലാവര്ക്കും റഫറി റെഡ് കാർഡ് നൽകി പുറത്താക്കി.

ഇതൊരു ഗിന്നസ് റെക്കോർഡാണ്.