ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ മൂന്‍ ചാംപ്യന്മാരായ എഫ്‌സി ഗോവയ്ക്ക് വീണ്ടും സമനില. നോര്‍ത്തീസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ അടിച്ചു സമനിലയില്‍ പിരിഞ്ഞു.

നോര്‍ത്തീസ്റ്റിനായി സന്റാനയും എഫ്‌സി ഗോവയ്ക്കായി അയ്‌രാനുമായിരുന്നു ഗോള്‍ നേടിയത്.ഈ മത്സരത്തോടെ എഫ്‌സി ഗോവയ്ക്ക് 13 പോയിന്റായി. ഒമ്പതാം സ്ഥാനത്താണ് എഫ്‌സി ഗോവ. മറുവശത്ത് നോര്‍ത്തീസ്റ്റ് ഒമ്പതു പോയിന്റുമായി പത്താം സ്ഥാനത്തുമാണ്. ഗോവയുടെ നാലാം സമനിലയാണ് ഇത്. നോര്‍ത്തീസ്റ്റിന്റെ രണ്ടാം സമനിലയുമാണ്.

മത്സരത്തില്‍ ഉടനീളം അനേകം തവണ നോര്‍ത്തീസ്റ്റ് ഗോള്‍ ഏരിയയില്‍ റെയ്ഡ് നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഗോവയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.