ഉരുക്കുകോട്ട തകര്‍ക്കാനാവാതെ ഗോവ; ജംഷദ്പുരിന്റെ ജയം ആധികാരികം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഉരുക്ക് നഗരത്തിന്റെ പ്രതിനിധികളായ ജംഷദ്പുര്‍ എഫ്‌സിക്ക് കരുത്തുറ്റ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആതിഥേയ ടീം എഫ്‌സി ഗോവയെയാണ് ജംഷദ്പുര്‍ കീഴടക്കിയത്.

ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും പൂട്ടുപൊട്ടിച്ചത്. നെരിയൂസ് വാല്‍സ്‌കിസിന്റെ ഇരട്ട ഗോള്‍ ജംഷദ്പുരിനെ 2-0ത്തിന് മുന്നിലെത്തിച്ചു. 51, 61 മിനിറ്റുകളിലായിരുന്നു വാല്‍സ്‌കിസിന്റെ സ്‌ട്രൈക്കുകള്‍.

80-ാം മിനിറ്റില്‍ ജോര്‍ഡാന്‍ മുറെ ജംഷദ്പുരിന്റെ മൂന്നാം ഗോള്‍ കുറിച്ചു. കളി തീരാന്‍ നാല് മിനിറ്റ് അവശേഷിക്കെ അയറ്ം കബ്രേറ ഗോവയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.