ഖത്തറിലേക്ക് ടിക്കറ്റെടുത്ത് ജര്‍മ്മനി; യോഗ്യത ഉറപ്പിച്ചത് തകര്‍പ്പന്‍ ജയത്തോടെ

2022 ഖത്തര്‍ ലോക കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മ്മനി. യൂറോപ്യന്‍ യോഗ്യത റൗണ്ടില്‍ നോര്‍ത്ത് മാസിഡോണിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മുക്കിയാണ് ജര്‍മ്മനിയുടെ മുന്നേറ്റം.

ആധികാരികമായിരുന്നു ജര്‍മ്മനിയുടെ ലോക കപ്പ് പ്രവേശം. നോര്‍ത്ത് മാസിഡോണിയക്കെതിരെ ജര്‍മ്മന്‍ പടയുടെ നാല് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ടിമോ വെര്‍ണര്‍ (70, 73 മിനിറ്റുകള്‍) ജര്‍മ്മനിക്കായി ഡബിള്‍ കുറിച്ചു. കായ് ഹാവെര്‍ട്ട്‌സ് (50), ജമാല്‍ മുസൈല (83) എന്നിവരും ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തു.

Read more

്ഗ്രൂപ്പ് ജെയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ജര്‍മ്മനിക്ക് 21 പോയിന്റുണ്ട്. ഏഴ് കളികളിലും അവര്‍ വിജയിച്ചു. യോഗ്യത റൗണ്ടില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജര്‍മ്മനി പരാജയം അറിഞ്ഞിട്ടില്ല.