ലോക കപ്പ് കിരീടം ലക്ഷ്യമിട്ട് വരുന്ന ടീമുകളുടെ ശ്രദ്ധയ്ക്ക്, അത് അവർക്ക് മാത്രം അവകാശപ്പെട്ടത്; വേറെ ആരും ശ്രമിക്കേണ്ടെന്ന് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

അർജന്റീനയ്‌ക്കൊപ്പം 2022-ലെ ഫിഫ ലോക കപ്പ് ലയണൽ മെസ്സി നേടുമെന്ന് ഉറപ്പുള്ളതായി എസി മിലാൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് . ഈ വർഷത്തെ ലോക കപ്പിൽ അർജന്റീനയുടെ സെമിഫൈനൽ വരെയുള്ള യാത്രക്ക് ഏറ്റവും നിർണായക പങ്ക് വഹിച്ചതും മെസി തന്നെയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത് . സൗദി അറേബ്യയ്‌ക്കെതിരെ നിരാശാജനകമായ തോൽവിക്ക് ശേഷം മനോഹരമായി തിരിച്ചെത്തിയ ടീം പിന്നീട് നടത്തിയത് മികച്ച പ്രകടനമാണ്.

എന്തായാലും മെസി തന്റെ അവസാന ലോകകപ്പിൽ കാലം നിരഞ്ജൻ കളിക്കുന്നത്. കൊമ്പനെന്തിനാണ് നെറ്റിപ്പട്ടം എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഒരു ലോകകപ്പ് അയാൾക്ക് അത്യാവശ്യമാണ്. അത് ഈ വര്ഷം നേടുമെന്നാണ് സ്ലാട്ടൻ പറയുന്നത്.

“ആരാണ് വിജയിക്കുമെന്ന് ഇതിനകം എഴുതിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കറിയാം. മെസ്സി ട്രോഫി ഉയർത്തുമെന്ന് ഞാൻ കരുതുന്നു, അത് ഇതിനകം എഴുതിയിട്ടുണ്ട്.”

Read more

നാളെ നടക്കുന്ന സെമിയിൽ ക്രൊയേഷ്യയെയാണ് അർജന്റീനയുടെ എതിരാളികളായി വരുന്നത് .