മത്സരം നടക്കണം എന്ന് തീരുമാനിച്ചത് ഞങ്ങൾ ആണെങ്കിൽ അത് നടന്നിരിക്കുമെന്ന് ഫിഫ, അർജന്റീനയുടെ ബ്രസീലിന്റെയും ആഗ്രഹം നടന്നില്ല

കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മാറ്റിവെച്ച അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ബന്ധമായും കളിക്കണമെന്ന് ഫിഫ. ഇരു ടീമുകളും ളികകപ്പ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കണം എന്നാണ് ഇരുടീമുകളും ആവശ്യപ്പെട്ടത്. എന്നാൽ കണക്കുപ്രകാരം നടക്കേണ്ട മത്സരം എന്തായാലും ഉണ്ടാകണം എന്ന നിലപാടിലാണ് ഫിഫ.

മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയും ബ്രസീലും ഫിഫയെ സമീപിച്ചെങ്കിലും അപ്പീല്‍ കമ്മിറ്റി ഹർജി തള്ളുകയായിരുന്നു. വരുന്ന സെപ്തംബറിൽ ഈ മത്സരം നിർബന്ധമായും നടത്തണമെന്നാണ് ഫിഫ അറിയിക്കുന്നത്. കഴിഞ്ഞ വർഷം നടക്കാനിരുന്ന മത്സരം ബ്രസീൽ ആരോഗ്യ വിദഗ്ധർ തടസപ്പെടുത്തുക ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റീൻ രേഖകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം.

അതിനുശേഷം രണ്ട് ടീമുകൾക്കും പിഴയിട്ടിരുന്ന ഫിഫ അതിന്റെ തുക കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നിരുന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്തായാലും ഒന്നാം സ്ഥാനക്കാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി അരാജന്റീനയും യോഗ്യത നേടി കഴിഞ്ഞു. ഇരു രാജ്യങ്ങളിലെ പല സുപ്പർ താരങ്ങളുടെയും അവസാന ലോകകപ്പ് ആകുമെന്ന് ഉറപ്പായി ഐയ്‌ക്കെ ഇരുടീമുകൾക്കും കിരീടം മാത്രം ഖത്തറിൽ ലക്ഷ്യം.