ഇംഗ്ലണ്ടിന് മുട്ടൻ പണി, ഇത് അപ്രതീക്ഷിതം; ആരാധകർ നിരാശയിൽ

കണങ്കാലിന് പരിക്കേറ്റ ഹാരി കെയ്നിന്റെ കാര്യത്തിൽ ഇംഗ്ലണ്ടിന് നിരാശ വാർത്ത. പരിക്കേറ്റ കെയ്നിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ സാധിക്കാത്തതിനാൽ തന്നെ ഇംഗ്ലണ്ടിന്റെ ഈ വെള്ളിയാഴ്ച യു‌എസ്‌എയ്‌ക്കെതിരായ രണ്ടാം ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അദ്ധഹം ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നത്.

തിങ്കളാഴ്ച ഇറാനെതിരായ ഇംഗ്ലണ്ട് 6-2 ന് വിജയിച്ചതിന്റെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്ക് പറ്റുന്നത്. പരിക്കേറ്റതോടെ താരം പുറത്തേക്ക് പോവുക ആയിരുന്നു. വെള്ളിയാഴ്ച അമേരിക്കയ്‌ക്കെതിരെ സൗത്ത്ഗേറ്റ് 100% ത്തിൽ താഴെ ഫിറ്റ്‌നുള്ള കെയ്‌നിനെ അപകടപ്പെടുത്താൻ സാധ്യതയില്ല, ഒരു വിജയം കൂടി നേടിയാൽ ടീമിന് അവസാന 16-ലേക്ക് അവരെ എത്തിക്കാൻ കഴിയും, ജയിച്ചാൽ അടുത്ത റൗണ്ടിൽ പൂർണ ഫിറ്റായ താരത്തെ ഇംഗ്ലണ്ടിന് അടുത്ത റൗണ്ടിൽ കിട്ടും.

നായകൻ ഇല്ലാതെ തന്നെ ജയിക്കാനുള്ള നിലവാരം ഇംഗ്ലണ്ടിന് ടീമിലുണ്ടെന്ന് കീപ്പർ പിക്ക്ഫോർഡിന് ഉറപ്പുണ്ട്.

“ഹാരി ഇറങ്ങിയപ്പോൾ എല്ലാവരും അവരുടെ അവസരം മുതലെടുത്തു. ഓരോ താരങ്ങളും അവരുടെ ഭാഗം നന്നായി ചെയ്തു എന്നതാണ് ഏറ്റവും വലിയ പ്രത്യകത, ”എവർട്ടൺ കീപ്പർ പറഞ്ഞു.