ക്രിസ്റ്റ്യാനോയോടോ മെസിയോടോ ഇഷ്ടമേറെ ?; ഉത്തരം നല്‍കി സര്‍വെ ഫലം

ലോക ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. എന്നാല്‍ ഇവരില്‍ ആരെയാണ് കായിക പ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? ബ്രിട്ടീഷ് മാര്‍ക്കറ്റ് റിസര്‍ച്ച്, അനാലിസിസ് സ്ഥാപനമായ യുഗവ് നടത്തിയ സര്‍വെ അതിന് ഉത്തരം നല്‍കുന്നു.

യുഗവിന്റെ പഠന പ്രകാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടം പിടിച്ചുപറ്റിയ കായിക താരം. ഏറെ ആരാധിക്കപ്പെടുന്ന വ്യക്തികളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ നാലാം സ്ഥാനം സ്വന്തമാക്കി. കായിക താരങ്ങളില്‍ ഏറെ പ്രീതി നേടിയെടുത്ത രണ്ടാമ ത്തെയാളാണ് മെസി. വ്യക്തികളുടെ പട്ടികയില്‍ ഏഴാമതായി മെസി ഇടംപിടിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം ഏറെ ഇഷ്ടപ്പെടുന്ന കായിക താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാമനായി. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായ വിരാട് കോഹ്ലി നാലാം സ്ഥാനം സ്വന്തമാക്കിയതും ഇന്ത്യയുടെ അഭിമാനം ഇരട്ടിപ്പിച്ചു.