ഞാൻ ആണെങ്കിൽ ഹാളണ്ടിനായി പണം മുടക്കില്ല , തുറന്ന് പറഞ്ഞ് ബ്രസീലിയൻ താരം

സൂപ്പർ താരങ്ങളിൽ പലര്ക്കും ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറുന്നതാണ് ഫുട്ബോൾ ലോകത്തിലെ പുതിയ ചർച്ച വിഷയം. തങ്ങളുടെ ടീമിലേക്ക് ആരൊക്കെ വരുമെന്നുള്ള ആകാംഷയിലും ആരൊക്കെ പോകുമെന്നുള്ള നിരാശയിലുമാണ് ക്ലബ് ആരാധകർ. ഇപ്പോഴിതാ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും ചൂടേറിയ ചർച്ചയെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബാഴ്സ താരം ഡാനി ആൽവേസ്

അവതാരകന്റെ ചോദ്യം ഇങ്ങനെ : എംബപ്പേ ടീമിൽ വരണം എന്നാണോ അതോ ഹാലൻഡ് വരണമെന്നാണോ ആഗ്രഹിക്കുന്നത്? ” തീർച്ചയായിട്ടും എംബപ്പേ .അവൻ ആണ് ഇപ്പോൾ ഏറ്റവും മികച്ചത്.ഞാൻ ആണ് സ്പോർട്ടിങ് ഡയറക്ടർ എങ്കിൽ എംബപ്പേ ആയിരിക്കും ആദ്യ ചോയ്സ്. ഹാളണ്ടിനായി ഞാൻ ഒരുപാട് പടം മുടക്കാൻ പറയില്ല ”

അടുത്ത സീസണിൽ റയൽ സ്വന്തമാക്കാൻ സാധ്യതയുള്ള എംബപ്പേക്ക് വേണ്ടി ബാർസ കൂടി വന്നതോടെ വലിയ മത്സരമാണ് താരത്തിനായി പ്രതീക്ഷിക്കുന്നത്. എന്തയാലും ഫ്രീ ഏജന്റ് ആയ താരത്തെ നിലനിർത്താനുള്ള എല്ലാ വഴികളും പി.എസ്.ജി തേടുന്നുണ്ട്