തടിയൻ എന്നുള്ള വിമർശനം, വിമർശകർക്ക് കലക്കൻ മറുപടി നെയ്മർ രംഗത്ത്

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ കുറച്ചുകാലമായി കളത്തിന് പുറത്താണ്. സ്ഥിരമായി പരിക്കുപറ്റുന്ന ശൈലി ആയതിനാൽ തന്നെ ഇടക്കിടെ പരിക്കുപറ്റി പുറത്തുപോകുന്ന നെയ്മർ ദീര്ഘകാലമായി കളത്തിന് പുറത്താണ്. ശസ്ത്രക്രിയക്ക് ശേഷം താരം എന്ന് കളത്തിൽ തിരിച്ചെത്തുമെന്നതിന് ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയുടെ ബർത്ത് ഡേ പാർട്ടിയിൽ നെയ്മർ ജൂനിയർ പങ്കെടുത്തിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിൽ നെയ്മറിന് തടി കൂടിയെന്നും കളത്തിൽ തിരിച്ചെത്തിയാൽ പോലും ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഉൾപ്പടെ പല തരത്തിൽ ഉള്ള വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടതായി വന്നിരുന്നു.

ഇപ്പോഴിതാ താരം തന്നെ അതിനുള്ള മറുപടി നൽകി എത്തിയിരിക്കുകയാണ്:

” എനിക്ക് ഭാരം വര്ധിച്ചെന്നൊക്കെ ആരാണ് പറഞ്ഞത്. എനിക്ക് ഒരു തരത്തിലും ഭാരം വർദ്ധിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഓരോരുത്തരന്മാർ ഓരോന്ന് പറയും. ഇന്നത്തെ ട്രെയിനിങ് സെക്ഷൻ കഴിഞ്ഞാണ് ഞാൻ ഇത് പറയുന്നത്. ഇങ്ങനെ പറയുന്നവരോട് എനിയ്ക്ക് ഒന്നേ പറയാനൊള്ളൂ. പോയി തുലയുക.” താരം വാക്കുകൾ അവസാനിപ്പിച്ചു.

നെയ്മറിനെ സംബന്ധിച്ച് കഴിവുള്ള താരം ആണെങ്കിൽ പോലും പലപ്പോഴും കളത്തിലെ അച്ചടക്ക കുറവിന്റെ പേരിലും, ശരീരത്തിന്റെ കാര്യം ശ്രദ്ധിക്കാത്തതിന്റെ പേരിലും വിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്.