സൗദി പ്രൊ ലീഗ് ഫുട്ബോളിലും കിരീടം ചൂടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍ നാസറിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. റൊണാള്‍ഡോ ടീമിലെത്തിയതിന് ശേഷം ഇതാദ്യമായാണ് എതിരാളികളായ അല്‍ ഹിലാലിനെക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്തി അല്‍ നാസർ കിരീടം നേടുന്നതും.
34 മത്സരം പൂര്‍ത്തിയാക്കിയ അല്‍ നാസറിന് 28 ജയവും രണ്ടുസമനിലയും നാലു തോല്‍വിയുമാണുള്ളത്. 86 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള അല്‍ ഹിലാലിന് 84 പോയിന്റാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ അല്‍ ഇത്തിഹാദ് ഇത്തവണ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം അല്‍ നസ്ര് മൂന്നാം സ്ഥാനക്കാരായിരുന്നു. അല്‍ ഹിലാലായിരുന്നു രണ്ടാമത്. 2023-24 സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നാസർ.
ദാമകിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാലുഗോളിനാണ് ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും ജയം. അല്‍ നാസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടുഗോള്‍ നേടി. 62. 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍നേട്ടം. സാദിയോ മാനെ (33), കിങ്സ്ലി കോമാന് (51) എന്നിവരും ഗോളടിച്ചു.
Read more
ദാമകിനുവേണ്ടി മൊറലിയ സില്ല (57) പെനാല്‍ട്ടിയിലൂടെ സ്കോര്‍ ചെയ്തു. കളിയില്‍ അല്‍ നസ്റിന് സര്‍വാധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അല്‍ നാസർ വിജയം കണ്ടു.







