ഒരു രാജ്യത്തിന്റെ തന്നെ തലവര മാറ്റി മറിച്ച ഇതിഹാസം, റോണോ അഞ്ചാം ലോക കപ്പിന്

ക്രിസ്റ്റ്യാനോ വരും മുമ്പ് 17 ല്‍ 3 തവണ മാത്രം ആയിരുന്നു പോര്‍ച്ചുഗല്‍ ലോക കപ്പ് യോഗ്യത നേടിയത്.. ക്രിസ്റ്റ്യാനോ വരും മുമ്പ് 12 ല്‍ 4 യൂറോ കപ്പിന് മാത്രമാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്..

ഒരു തവണ പോലും ക്രിസ്റ്റ്യാനോ വരും മുമ്പ് ഒരു ടൂര്‍ണമെന്റിന്റെയും ഫൈനല്‍ പോര്‍ച്ചുഗല്‍ കളിച്ചിട്ടില്ലായിരുന്നു.. എന്നാല്‍ ക്രിസ്റ്റ്യാനോ വന്നതിന് ശേഷം 5 ല്‍ 5 ലോക കപ്പിനും പോര്‍ച്ചുഗല്‍ യോഗ്യത നേടി.. ക്രിസ്റ്റ്യാനോക്കൊപ്പം 4 ല്‍ 4 യൂറോ കപ്പിനും പോര്‍ച്ചുഗല്‍ യോഗ്യത നേടി..

3 തവണ ടൂര്‍ണമെന്റ് ഫൈനലുകള്‍ കളിച്ചു.. 3 തവണയും ഫൈനലിലേക്ക് എത്തിയത് ക്രിസ്റ്റ്യാനോയുടെ ഗോളില്‍.. 3 ഫൈനലില്‍ 2 കിരീടങ്ങള്‍ നേടി.. ഒരു രാജ്യത്തിന്റെ തന്നെ തലവര മാറ്റി മറിച്ച ഇതിഹാസം തന്റെ അഞ്ചാം ലോക കപ്പിന് ഇറങ്ങുന്നു..

കടപ്പാട്: ഫുട്ബോള്‍ മാനിയ