റൊണാള്‍ഡോ പെനാല്‍റ്റി തുലച്ചു ; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പില്‍ തുലഞ്ഞു

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കിട്ടിയ പെനാല്‍റ്റി തുലച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ. കപ്പ് ഫുട്‌ബോളില്‍ പുറത്തായി. ദുര്‍ബ്ബലരയ മിഡില്‍സ്‌ബെറോയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോറ്റത് സാധാരണ സമയത്ത് ഇരു ടീമുകളും ഓരോഗോള്‍ അടിച്ച് സമനിലയില്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി.

മത്സരത്തിന്റെ 20 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പുറത്തടിച്ചത് മാഞ്ചസ്റ്ററിന് കനത്ത തിരിച്ചടിയായി. പിന്നാലെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ജേഡന്‍ സാഞ്ചോ മാഞ്ചസ്റ്ററിനു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ 64 ാം മിനിറ്റില്‍ മാറ്റ് ക്രൂക്ക്‌സിലൂടെ മിഡില്‍ബറോ സമനില പിടിച്ചു. പിന്നീട് അധികസമയത്തും ഇരു ടീമിനും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടില്‍ 16 കിക്കുകള്‍ വേണ്ടി വന്നു. മിഡില്‍സ്ബര്‍ഗിനായി പാഡി മക്നയര്‍, മാര്‍ട്ടിന്‍ പയെറോ, ജോണി ഹൗസണ്‍, മാര്‍ക്കസ് ടവെര്‍നിയര്‍, സോള്‍ ബാംബ, ഡണ്‍കാന്‍ വാട്ട്മോര്‍, ഡയല്‍ ഫ്രൈ, ലീ പെറ്റിയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

Read more

മാഞ്ചസ്റ്റര്‍ താരം പോള്‍ പോഗ്ബയെ ബോക്‌സില്‍ ആന്‍ഫര്‍നീ ജിക് സ്റ്റീലിനെ വലിച്ചിട്ടതിന് ആയിരുന്നു പെനാല്‍റ്റി.  ക്രിസ്ത്യാനോയുടെ കിക്ക് ഗോളില്‍ നിന്നും വളരെ അകലത്തൂടെയാണ് പറന്നത്. ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ താരം ആന്റണി എലാംഗയെടുത്ത ഷൂട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നതോടെ മിഡില്‍സ്‌ബെറോ അടുത്ത റൗണ്ടിലേക്ക് കടന്നുപോയി.