റൊണാൾഡോ അടുത്ത വർഷം ടീമിൽ ഉണ്ടാകുമോ, കാരണം വെളിപ്പെടുത്തി പരിശീലകൻ

പ്രായം തളർത്താത്ത പോരാളി എന്ന് വിളിക്കാവുന്ന മനുഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വലിയ പ്രതിസന്ധിയിൽ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകെയുള്ള ആശ്വാസം റൊണാൾഡോയുടെ മിന്നുന്ന ഫോമാണ്.

ഇന്നലെ ചെൽസിക്ക് എതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിലും ടീമിന്റെ ഏക ഗോൾ നേടിയത് റോണോ തന്നെയാണ്. സീസണിൽ ഇതുവരെ 17 ഗോളുകൾ നേടി കഴിഞ്ഞ റൊണാൾഡോ ടോപ് സ്കോറെർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇപ്പോഴിതാ താരം ഈ സീസൺ അവസാനിക്കുമ്പോൾ ക്ലബ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരണം അറിയിച്ചിരിക്കുന്നത് റാൽഫാണ്( ഉനിറെദ് പരിശീലകൻ)

“റൊണാൾഡോയുടെ പ്രായം 37 ആണ്. ഈ പ്രായത്തിലും താരത്തിന്റെ ഒരു ആറ്റിട്യൂട് ഒരു സാധാരണ കാര്യമല്ല. ഇന്ന് കളിച്ചതുപോലെയാണ് റൊണാൾഡോ കളിക്കുന്നത് എങ്കിൽ അക്റവാൻ ടീമിനൊരു മുതൽക്കൂട്ട് തന്നെ ആയിരിക്കും. ബാക്കി കാര്യങ്ങൾ ഒകെ തീരുമാനിക്കേണ്ടത് ടെൻഹാഗും, റൊണാൾഡോയും തന്നെയാണ്. നിലവിലുള്ള റൊണാൾഡോയുടെ ഫോർ മികച്ചതാണ്.”

ഈ സീസണിൽ യൂണൈറ്റഡിനായി സ്ഥിരതയോടെ പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അടുത്ത വര്ഷം ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത കിട്ടിയില്ലെങ്കിൽ റെണാൾഡോ ടീം വിടുമെന്ന് റിപോർട്ടുകൾ വരുന്നുണ്ട്.