കോപ്പലാശാന്റെ ടീമിനെ കെട്ടു കെട്ടിക്കണം; കേരള ബ്ലാസ്റ്റേഴ്‌സ ഇന്ന് രണ്ടാം മത്സരത്തിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ഐഎസ്എല്ലിലെ പുത്തന്‍ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ ഇന്നുള്ള വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പലിനെ ബ്ലാസറ്റേഴ്സിന്റെ ആരാധകര്‍ക്കും മറക്കാനാവില്ല.

ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയുടെ വിജയങ്ങളുടെ ഭാഗമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ആരാധകരുടെ കലര്‍പ്പില്ലാത്ത പിന്തുണയുടെ ഓര്‍മകളുമായാണ് കോപ്പല്‍ എത്തുന്നത്. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇത്തവണ താന്‍ പരിശീലിപ്പിക്കുന്ന ജാംഷെഡ്പൂര്‍ എഫ്.സിയെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ് കോപ്പല്‍. ബ്ലാസ്റ്റേഴ്സില്‍ നിന്നും കോപ്പല്‍ കൊണ്ടുപോയ ഇഷ്ഫാഖ് അഹമ്മദും ഇന്ന് ജാംഷഡ്പൂരിനു വേണ്ടി തന്ത്രങ്ങള്‍ മെനയും. ജാംഷ്ഡെപൂരിന്റെ ടെക്നിക്കല്‍ സ്റ്റാഫാണ് ഇഷ്ഫാഖ് അഹമ്മദ്.

ബ്ലാസ്റ്റേഴ്സിനെപ്പോലെ, ജാംഷെഡ്പൂരിനും ആദ്യ മത്സരം സമനിലായിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനില പങ്കിടേണ്ടി വന്നു ഇരു ടീമുകള്‍ക്കും. ആദ്യ രണ്ട് മത്സരങ്ങളും എവേ ഗ്രൗണ്ടില്‍ കളിക്കേണ്ടി വരുന്നതിന്റെ നേരിയ സമ്മര്‍ദ്ദം ടാറ്റ പടയ്ക്കുണ്ടെങ്കില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ സ്വന്തം തട്ടകത്ത് കളിക്കാനായതിന്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗുവാഹട്ടിയില്‍ നിന്നാണ് ടീം കൊച്ചിയിലെത്തുന്നത്.

കേരള ബ്ലാുസ്റ്റേഴ്സിന്റെ പരിശീലകന്‍ റെനിമ്യൂലെന്‍സ്റ്റീനിനു ഇന്ന് കടുത്ത പരീക്ഷണമായിരിക്കുമെന്നാണ് വിലിയരുത്തലുകള്‍. എ.ടി.കെയ്ക്ക് എതിരായ മത്സരം ഗോള്‍രഹിതമായി സമാപിച്ചത് ബ്ലാസ്റ്റേഴ്സിന്റ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഏറ്റ തോല്‍വിക്കു ബ്ലാസ്റ്റേ്സ് പകരം വീട്ടുമെന്ന പ്രതീക്ഷയാണ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്.