ബെര്‍ബ പാപ്പനും പിള്ളേരും തയ്യാര്‍ ആയി ; ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന് മുന്നോടിയായി മഞ്ഞപ്പടയുടെ പോസ്റ്റര്‍ വൈറല്‍

ഐഎസ്എല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് ദിവങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പടയുടെ കിടിലന്‍ പോസ്റ്റര്‍. ഞായറാഴ്ച ബെംഗളൂരു എഫ്‌സിയുമായി കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് ആരാധക ശക്തികള്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു പോരാട്ടത്തിനുണ്ട്.

ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. കണക്കുകള്‍ പലതും തീര്‍ത്തു തരാമെന്ന ധ്വനിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ബെംഗളൂരുവിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. അതേസമയം, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു പോസ്റ്ററാണ് സോഷ്യല്‍ മീഡിയിയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരക്കുന്നത്. ബെര്‍ബ പാപ്പനും പിള്ളേരും തയാറായി എന്ന ക്യാപ്ഷനോടെ മഞ്ഞപ്പട ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വൈറലായി.

ആട് എന്ന മലയാള ചിത്രത്തിലെ ഷാജിപ്പാപ്പനും പിള്ളേരുമെന്ന ഡയലോഗ് കടമെടുത്താണ് ബെര്‍ബറ്റോവിനെയും മറ്റു താരങ്ങളെയും ഉള്‍പ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ബെര്‍ബറ്റോവിന് പുറമെ സികെ വിനീത്, ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, സിഫ്‌നിയോസ്, സന്ദേശ് ജിങ്കന്‍ തുടങ്ങിയ താരങ്ങളെയും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.

https://www.facebook.com/manjappadaKBFCfans/photos/a.1484390708528092.1073741829.1452595938374236/1803986343235192/?type=3&theater

ഏതായാലും, ഇരു കയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ ഫോട്ടോ സ്വീകരിച്ചിരിക്കുന്നത്.