'വൈകാരിക സമ്മര്‍ദ്ദം', പത്താം നമ്പര്‍ ജഴ്‌സി അണിയാന്‍ ധൈര്യപ്പെടാതെ ബാഴ്‌സ താരങ്ങള്‍

സൂപ്പര്‍ താരം ലയണല്‍ മെസി ഒഴിച്ചിട്ടു പോയ പത്താംനമ്പര്‍ ജഴ്‌സി ഏറ്റെടുക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ വിമുഖത കാട്ടുന്നതായി റിപ്പോര്‍ട്ട്. മെസി ഐതിഹാസികമാക്കിയ പത്താം നമ്പറിന്റെ ‘വൈകാരിക സമ്മര്‍ദ്ദം’ ഭയന്നാണ് താരങ്ങള്‍ ആ നമ്പര്‍ ജഴ്‌സിയണിയാന്‍ വിമുഖത കാട്ടുന്നത്.

യുവതാരങ്ങളായ പെഡ്രിയോ അന്‍സു ഫാത്തിയോ പത്താം നമ്പര്‍ ഏറ്റെടുക്കണമെന്ന് ബാഴ്‌സലോണയുടെ വലിയ വിഭാഗം ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, മെസിയെന്ന വിഖ്യാത താരത്തിന്റെ കുപ്പായം എടുത്തണിയുമ്പോഴുള്ള അതിസമ്മര്‍ദവുമായി പൊരുത്തപ്പെടാന്‍ യുവതാരങ്ങള്‍ക്ക് കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Image

ലാലിഗയിലെ നിയമങ്ങള്‍ കാരണം ബാഴ്‌സയ്ക്ക് പത്താം നമ്പര്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. 1 മുതല്‍ 25 വരെ നമ്പറുകള്‍ ഓരോ സീസണിലും രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാര്‍ക്ക് നല്‍കണമെന്ന് ലാലിഗയിലെ നിയമമാണ്. മെസിയുടെ പത്താം നമ്പര്‍ ഒഴിവാക്കുകയാണെങ്കില്‍ 24 കളിക്കാരെയേ ബാഴ്‌സക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Do count on Philippe Coutinho because he's great player, claims Ronald Koeman

ഇതിനിടെ ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സയുടെ പത്താം നമ്പര്‍ ജഴ്‌സി അണിയുകയെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, പത്തിനു പകരം 14ാം നമ്പര്‍ കുപ്പായത്തില്‍ തുടരാനാണ് കുട്ടീഞ്ഞോയുടെ തീരുമാനം.