ബാഴ്സലോണ താരത്തിന് കോവിഡ്; ആശങ്ക വേണ്ടെന്ന് ക്ലബ്ബ്

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഫ്രഞ്ച് പ്രതിരോധ താരം ജീന്‍-ക്ലെയര്‍ ടോഡിബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി ക്ലബ്ബിലേക്കെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. നേരത്തെ ക്ലബ്ബ് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്.

“എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന് ഞാന്‍ എല്ലാവരെയും അറിയിക്കുകയാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഞാന്‍ സുഖമായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഞാന്‍ വീട്ടിലാണ്. എനിക്ക് പരിശീലനത്തിനു പോകണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ വൈറസ് ബാധ ഒഴിയുന്നതുവരെ വീട്ടില്‍ തുടരാനാണ് തീരുമാനം. നിങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.” ടോഡിബോ ട്വീറ്ററില്‍ കുറിച്ചു.

Barcelona weigh up offers for Todibo as Leverkusen eye defender ...

ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളുമായി ഈ താരം ബന്ധപ്പെട്ടട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി. ഓഗസ്റ്റ് 15-നാണ് ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോല്‍പ്പിച്ച് ബാഴ്‌സ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ചെല്‍സിയെ 7-1ന് തകര്‍ത്താണ് ബയേണിന്റെ മുന്നേറ്റം.

FC Barcelona News: 17 April 2019; Barcelona Dominate Manchester ...

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് മത്സരം നടക്കുക. കോവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ഓരോ ടീമിനും ക്വാര്‍ട്ടറില്‍ ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലേയും പോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല.