കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍. എല്ലാ കാര്യങ്ങളും ശരിയായാൽ ഈ മാസം 24, 25 എന്നീ ദിവസങ്ങളിലായി വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘എല്ലാ അപ്രൂവലും കിട്ടിയാൽ ടിക്കറ്റ് വിൽപ്പന ഉടനെ ആരംഭിക്കും. ഏകദേശം 24, 25 തിയ്യതികളിലായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ വിലയും മറ്റ് കാര്യങ്ങളും ഉടനെ അറിയിക്കുന്നതാണ്,’ ആന്റോ അഗസ്റ്റിൻ പറഞ്ഞു.
Read more
സ്റ്റേഡിയത്തിന്റെ നവീകരണ പണികൾ ഉടനെ പൂർത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ടീമും പിൻമാറിയിട്ടില്ലെന്നും വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.







