മെസിയുമായി എന്നെ താരതമ്യം ചെയ്യാൻ നാണമില്ലേ"; തുറന്നടിച്ച് അർജന്റീനൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസിക്ക് അവസാനത്തെ അഞ്ച് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ കാലയളവിലാണ് മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ നേട്ടങ്ങൾ എല്ലാം കൈവരിച്ചത്. ഇപ്പോൾ അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുകയാണ് അദ്ദേഹം.

അർജന്റീനയിൽ ഇപ്പോൾ ഒരുപാട് യുവ താരങ്ങൾ ആണ് വരുന്നത്. അതിലെ പ്രധാന താരമാണ് 19 വയസുള്ള ഫകുണ്ടോ ബുവനനോറ്റെ. നിലവിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ലെസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനം പ്രീമിയർ ലീഗിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.8 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ മികച്ച പ്രകടനത്തിൽ ഒരുപാട് പ്രശംസകൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. അർജന്റീനയിൽ നിന്നും ഏതെങ്കിലും യുവ പ്രതിഭ ഉയർന്നു വന്നാൽ അദ്ദേഹത്തെ ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ഇത്തരം പ്രവർത്തികളോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഫകുണ്ടോ ബുവനനോറ്റെ.

ഫകുണ്ടോ ബുവനനോറ്റെ പറയുന്നത് ഇങ്ങനെ:

” മെസിയുമായുള്ള താരതമ്യം ഒരിക്കലും ശരിയല്ല. അത് അസാധ്യമാണ്. മെസി എന്റെ ഐഡോളാണ്. എന്റെ ശരിക്കുമുള്ള ഹീറോ അദ്ദേഹമാണ്. എനിക്ക് കേവലം 19 വയസ്സ് മാത്രമാണ് ആയിട്ടുള്ളത്. മെസി കരിയറിൽ എത്രയോ പ്രധാനപ്പെട്ട മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. മെസിയുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രായം 37 ആയെങ്കിലും ഇപ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം മെസി തന്നെയാണ്. ഇനിയും ഒരുപാട് കാലം തനിക്ക് കളിക്കാൻ കഴിയും എന്ന രൂപത്തിലാണ് മെസി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത് ” ഫകുണ്ടോ ബുവനനോറ്റെ പറഞ്ഞു.

Read more