എത്ര പണം മേടിച്ചിട്ട് ആണ് എനിക്കിട്ട് പണിഞ്ഞത്, റെഡ് കാർഡ് കിട്ടിയതിന് പിന്നാലെ ചോദ്യവുമായി ഗ്രെഗ് സ്റ്റുവർട്ട്; ഇതിന് ഒന്നും ശിക്ഷ ഇല്ലേ എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഇന്നലെ നടന്ന മുംബൈ സിറ്റി മോഹൻബഗാൻ മത്സരം കാർഡുകളുടെ മത്സരം എന്ന പേരിൽ ആയിരിക്കും ഭാവിയിൽ അറിയപ്പെടുക. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം നേടിയിരുന്നു. എന്നാൽ ഈ വിജയ വാർത്തയൊന്നും ആരും ശ്രദ്ധിച്ചത് പോലും ഇല്ല. എല്ലാവരുടെയും ശ്രദ്ധ മത്സരത്തിനിടെ നല്ല വാക്ക്പോരിലും മത്സര ശേഷം നടന്ന തമ്മിലടിയിലും ആയിരുന്നു.

നിങ്ങളുടെ ടീമിന് ഒരു കാർഡ് കിട്ടിയോ എന്നാൽ ഞങ്ങൾക്കും വേണം ഒരെണ്ണം എന്നുള്ള വാശിയിൽ ആയിരുന്നു ഇരുടീമുകളും. ടോപ് ടീമുകൾ ഏറ്റുമുട്ടുന്ന മത്സരം ആയതിനാൽ വെറും വാശിയും പ്രതീക്ഷിച്ചു എങ്കിലും അത് ഇത്രത്തോളം അതിര് കടന്നുപോകുമെന്ന് ആരാധകർ ആരും തന്നെ കരുതിക്കാണില്ല. മത്സരത്തിലെ പല കാര്യങ്ങളും വരും ദിവസങ്ങളിലും ചർച്ച ആകുമെന്ന് ഉറപ്പാണ്. അതിൽ ഒന്ന് മത്സരത്തിൽ ഒരു ഗോൾ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത്‌ അവസാന മിനിറ്റുകളിൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങി പുറത്തു പോയ ഗ്രെഗ് സ്റ്റുവർട്ട് കാണിച്ച പ്രവർത്തിയാണ്.

പെനാൽറ്റി കിട്ടാൻ താരം മനഃപൂർവം വീണെന്ന് ആരോപിച്ചാണ് റഫറി രണ്ടാം മഞ്ഞ കാർഡ് നൽകിയത്. എന്നാൽ അത് പെനാൽറ്റി അർഹിച്ച ഫൗൾ തന്നെ ആയിരുന്നു എന്ന് വ്യക്തമായിരുന്നു. പക്ഷെ താരത്തിന് എന്തിനാണ് കാർഡ് നൽകിയതെന്ന് ആരാധകർ പലരും ചോദിച്ചുപോയി പീന്നീട്. തനിക്ക് ഒരു ആവശ്യവും ഇല്ലാതെ കാർഡ് തന്ന റഫറിയെ കളിയാക്കിയാണ് താരം കളം വിട്ടത്. എത്ര കാശ് മേടിച്ചിട്ടാണ് താൻ എനിക്കിട്ട് കാർഡ് തന്നതെന്നുള്ള ആംഗ്യമാണ് താരം കാണിച്ചത്. അത് വ്യക്തമായ കാണാമായിരുന്നു.

റഫറിയോടുള്ള പ്രതികരണത്തിന് സ്ഥിരമായി പണി കിട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളെയും പോലെ താരത്തിന് എന്ത് ശിക്ഷ ആണ് ഇനി കിട്ടുക എന്നതാണ് കണ്ടറിയേണ്ട കാഴ്ച.